Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , , , » തീക്ഷണ പരീഷണങ്ങളെ അതിജയിച്ചവരാണ് മുന്‍ഗാമികള്‍; കാന്തപുരം

തീക്ഷണ പരീഷണങ്ങളെ അതിജയിച്ചവരാണ് മുന്‍ഗാമികള്‍; കാന്തപുരം

Written By Muhimmath News on Friday, 14 September 2018 | 20:21



മുംബൈ: ജീവിതത്തില്‍ നേരിടേണ്ടിവന്ന
തീഷണമായ പരീഷണങ്ങളെ തരണം ചെയ്ത് വിജയത്തിലെത്തിയവരാണ് മുന്‍ഗാമികളെന്നും മുഹര്‍മിന്റെ ചരിത്രം വിരല്‍ ചൂണ്ടുന്നത് ഇത്തരം മാതൃകകളിലേക്കാണെന്നും അഖിലേന്ത്യ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. മുബൈ മര്‍ക്കസ് കമ്മിറ്റി സംഘടിപ്പിച്ച ബദര്‍ മൗലീദ് വാര്‍ഷകത്തില്‍ മുഹര്‍മിന്റെ സന്ദേശമെന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. 

പരീക്ഷണങ്ങളില്‍ തളരാതെ അതിനെ അതിജയിച്ച് മുന്നോട്ട് ഗമിച്ചാല്‍ ജീവിത വിജയം നേടുമെന്നതിന് മുഹര്‍മിന്റെ ചരിത്രം ഉദാഹരണമാണെന്നും കാന്തപുരം പറഞ്ഞു. 


മുഹമ്മദ് സഖാഫി അല്‍ മദീനയുടെ പ്രാരംഭ പ്രര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ ദാറുല്‍ ഹബീബ് ജനറല്‍ സെക്രട്ടറി മുഹമ്മദ് ശരീഫ് നിസാമി അധ്യക്ഷത വഹിച്ചു. ടങ്കര്‍ മുല്ല സുന്നി ശാഫി മസ്ജിദ് ഇമാം മുഹമ്മദ് ഇസ്മായില്‍ അംജദി ഉദ്ഘാടനം ചെയ്തു. നോളേജ് സിറ്റി സി ഇ ഒ അബ്ദുസ്സലാം, അമീന്‍ സഖാഫി, ഹബീബ് കോയ പരപ്പറ്റ, തുടങ്ങിയവര്‍ പ്രസംഗിച്ചു.

മുഫീദ് സഅദി സ്വാഗതവും അബ്ദുല്ല സഖാഫി ചപ്പാറപദടവ് നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved