Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , » കേരള മുസ്ലിം ജമാഅത്ത് ഉദുമ ബേഡകം സോണ്‍ സജ്ജീകരണ കണ്‍വെന്‍ഷന്‍ ശനിയാഴ്ച

കേരള മുസ്ലിം ജമാഅത്ത് ഉദുമ ബേഡകം സോണ്‍ സജ്ജീകരണ കണ്‍വെന്‍ഷന്‍ ശനിയാഴ്ച

Written By Muhimmath News on Friday, 28 September 2018 | 10:22

ബേക്കല്‍: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ഉദുമ സോണ്‍തല സജ്ജീകരണ കണ്‍വെന്‍ഷന്‍ ശനിയാഴ്ച വൈകുന്നേരം 3മണി മുതല്‍ ചട്ടഞ്ചാല്‍ മഹാത്മ ഹാളില്‍ നടക്കും. കേരള മുസ്ലിം ജമാഅത്ത് ഉദുമ സോണ്‍ പ്രസിഡണ്ട് സയ്യിദ് കെ.പി.എസ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്വക്ഷന്‍ പള്ളംങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉല്‍ഘാടനം ചെയ്യും.

കേരള മുസിലിം ജമാഅത്ത് ജില്ല ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, കേരള മുസ്ലിം ജമാഅത്തി ജില്ല ഉപാദ്ധ്യക്ഷന്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി,  എസ് വൈ എസ് ജില്ല സെക്രട്ടറി അഷറഫ് കരിപ്പൊടി,  എസ് എസ് എഫ് ജില്ല സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ എരോല്‍, 
തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ല വര്‍ക്കിംങ് സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് ബേഡകം സോണ്‍ പ്രസിഡണ്ട് അബ്ദുല്‍ കരിം സഅദി ഏണിയാടി, എസ് വൈ എസ് ഉദുമ സോണ്‍ പ്രസിഡണ്ട് ബി.കെ.അഹമ്മദ് മുസ്ലിയാര്‍ കുണിയ, കേരള മുസ്ലിം ജമാഅത്ത് ബേഡകം സോണ്‍ ഫിനാന്‍സ് സെകട്ടറി സുലൈമാന്‍ മുസ്ലിയാര്‍ പടുപ്പ്,, കേരള മുസ്ലിം ജമാഅത്ത് ഉദുമ സോണ്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം ചെമ്പരിക്ക, എസ് വൈ എസ് ബേഡകം സോണ്‍ പ്രസിഡണ്ട് ശാഫി സഖാഫി ഏണിയാടി, എസ് എസ് എഫ് ഉദുമ ഡിവിഷന്‍ പ്രസിഡണ്ട് ഫാറൂഖ് സഖാഫി എരോല്‍, നാസര്‍ ബന്താട്, കേരള മുസ്ലിം ജമാഅത്ത്,എസ് വൈ എസ് സോണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും ,
എസ് എസ് എഫ് ഡിവിഷന്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളും, എസ് വൈ എസ് എല്ലാ യൂണിറ്റ് പ്രസിഡന്റ് സെക്രട്ടറിമാരും യൂണിറ്റ്, സര്‍ക്കിള്‍, സോണ്‍  ഇ ഡി ചീഫ് ചെയര്‍മാന്‍, കോഡിനേറ്റര്‍മാരും സജ്ജീകരണത്തില്‍ സംബന്ധിക്കും. 

കേരള മുസ്ലിം ജമാഅത്ത് ബേഡകംസോണ്‍ ജനറല്‍ സെക്രട്ടറി കെ.കെ.അബ്ബാസ് സ്വാഗതവും, കേരള മുസ്ലിം ജമാഅത്ത് ഉദുമ  സോണ്‍ ഇ.ഡി ചീഫ് കുവ്വത്തൊട്ടി അബ്ദുല്ല നന്ദിയും പറയും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved