ചെങ്കള: പട്ടികജാതി വികസന വകുപ്പ് ചെങ്കള ഗ്രാമ പഞ്ചായത്തിലെ കല്ലക്കട്ട കോളനിയില്‍ ഒരു കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന അംബേഡ്കര്‍ ഗ്രാമ വികസന പരിപാടിയുടെ പ്രവൃത്തി ഉദ്ഘാടനം കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് നിര്‍വ്വഹിച്ചു.
റോഡ്, കുടിവെള്ളം, മറ്റു അടിസ്ഥാന വികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കല്യാണം ആഘോഷങ്ങള്‍, ബോധവല്കരണ പരിപാടികള്‍ എന്നിവക്ക് സഹായകമായി പുതിയൊരു കോണ്‍ഫറന്‍സ് ഹാള്‍ ഇവിടെ സജ്ജീകരിക്കും. നിലവിലെ കമ്മ്യൂണിറ്റി ഹാള്‍ നവീകരിക്കുകയും കുടിവെള്ള ശ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യും. ആറ് മാസം കൊണ്ട് പൂര്‍ത്തിയാകും.
ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ സലീം അധ്യക്ഷത വഹിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മീന റാണി എസ് സ്വാഗതവും എസ് സി ഡി ഒ ബഷീര്‍ പി ബി നന്ദിയും പറഞ്ഞു. പദ്ധതി റിപ്പോര്‍ട്ട് നിര്‍മിതി കേന്ദ്രം എഞ്ചിനിയര്‍ സജിത്ത് അവതരിപ്പിച്ചു,
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സഫിയ മുഹമ്മദ്. ശശികല, സദാനന്ദ വി , മോണിറ്ററിംഗ് കമ്മറ്റിയംഗങ്ങളായ ചന്ദ്രാവതി കല്ലക്കട്ട, പ്രകാശ് കല്ലക്കട്ട, പ്രമോട്ടര്‍ സുരേഷ് പ്രസംഗിച്ചു.