Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: പ്രവാചക ചരിത്രത്തിലെ അവിസ്മരണീയ സ്മരണകള്‍ കോര്‍ത്തിണക്കി പ്രമുഖ എഴുത്തുകാരന്‍ എം.പി. അബ്ദുല്ല ഫൈസി നെക്രാജെ രചിച്ച 'മുഹമ്മദ് നബി (സ) ചരിത്ര സ്മരണകള്‍' എന്ന പുസ്തകം ശനിയാഴ്ച മലപ്പുറം ചെമ്മാട്ട് നടക്കുന് സാഹിത്യോത്സവില്‍ പ്രകാശിതമാവും.

പ്രമുഖ പ്രസിദ്ധീകരണാലയമായ കോഴിക്കോട് ഐ.പി.ബി.യാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പ്രകാശനത്തോടനുബന്ധിച്ച് ശനിയാഴ്ച രാത്രി 7ന് പുസ്തക പരിചയ ചര്‍ച്ച സംഘടിപ്പിച്ചിട്ടുണ്ട്. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ഡോ. ഫാറൂഖ് നഈമി കൊല്ലം, എംയപിയ അബ്ദുല്ല ഫൈസി, ടി.കെ. അലി അശ്‌റഫ്, സി.കെ. റാശിദ് ബുഖാരി പ്രസംഗിക്കും. 

എം.പി. അബ്ദുല്ല ഫൈസിയുടെ രണ്ടര പതിററാണ്ടിലേറെ നീണ്ടുനിന്ന പഠനത്തിന്റെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഏറെ പുതുമയുള്ള ഈ പുസ്തക ഗ്രന്ഥം. സാധാരണക്കാര്‍ക്കും പണ്ഡിതന്മാര്‍ക്കും ഒരുപോലെ ഉള്‍ക്കൊള്ളാന്‍ ലളിതമായ ആഖ്യാനരീതി പൊതുവായനക്ക് ഏറെ പ്രയോജനം ചെയ്യും.

തിരുനബിയെ നേര്‍ക്കുനേര്‍ കാണുന്ന അനുഭവം മുതല്‍ അന്ത്യകര്‍മ്മങ്ങള്‍ വരെയുള്ള സംഭവബഹുലമായ നിമിഷങ്ങളാണ് പ്രത്യേകം അധ്യായങ്ങളായി വരച്ചുവെച്ചിരിക്കുന്നത്.
ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതാറുള്ള എം.പി. ഫൈസിയുടെ പുസ്തകങ്ങള്‍ മുമ്പ് ഏറെ ഇറങ്ങിയിട്ടുണ്ടെങ്കിലും അന്ത്യപ്രവാചകരുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന റഫറന്‍സ് ഗ്രന്ഥമെന്ന നിലയില്‍ പുതിയ പുസ്തകം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

സാഹിത്യോത്സവ് നഗരിയിലെ പുസ്തകോത്സവില്‍ കോപ്പികള്‍ ലഭ്യമാകും. വൈകാതെ പ്രമുഖ ബുക്ക് സ്റ്റാളുകളില്‍ വിതരണത്തിനെത്തും. 

Leave A Reply