Latest News :
Home » » എം പി ഫൈസിയെ ആദരിക്കുന്നു

എം പി ഫൈസിയെ ആദരിക്കുന്നു

Written By Muhimmath News on Wednesday, 12 September 2018 | 18:36

























ബദിയടുക്ക: പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ എം.പി.ഫൈസി നെക്രാജയെ ആദരിക്കും. സെപ്റ്റംബര്‍ 16 ന് കന്യാന പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം സംഘടിപ്പിക്കുന്ന സാദാത്തീങ്ങളുടെ ആണ്ടു നേര്‍ച്ചയും മാസാന്ത സ്വലാത്ത് മജ്‌ലിസിനോടനുബന്ധിച്ചുള്ള പരിപാടിയില്‍ ആദരിക്കും

സയ്യിദ് പി.എസ്. ആറ്റക്കോയ പഞ്ചിക്കല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം ഉദ്ഘാടനം ചെയ്യും. മുഹമ്മദ് സഖാഫി പാത്തൂര്‍ ഉദ്‌ബോധനം നടത്തും. സമാപന കൂട്ടുപ്രാര്ഥനക്ക് സയ്യിദ് ഖലീലുല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി നേതൃത്വം നല്‍കും


സയ്യിദ് യു. പി. എസ്. തങ്ങള്‍ അര്‍ളടുക്ക, സയ്യിദ് യു. പി.എസ്. തങ്ങള്‍ ആലംപാടി, സയ്യിദ് അബ്ദുല്‍ ലത്വീഫ് അഹ്‌സനി തങ്ങള്‍ പെരഡാല, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, വൈ.എം. അബ്ദുറഹ്മാന്‍ അഹ്‌സനി, മുഹമ്മദ് ശരീഫ് സൈനി, സുഹൈല്‍ സഖാഫി കുട്ടശ്ശേരി തുടങ്ങിയവര്‍ സംബന്ധിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved