Latest News :
Home » , , » പൊടീച്ച യാത്രയായി

പൊടീച്ച യാത്രയായി

Written By Muhimmath News on Saturday, 15 September 2018 | 20:49


പുത്തിഗെ: മുഹിമ്മാത്തിന്റെ ഗുണകാംശയായും നാട്ടുകാരുടെ പ്രിയങ്കരനുമായിരുന്ന പൊടിച്ച എന്ന അബ്ദുല്ല (64) പുത്തിഗെ യാത്രയായി. അസുഖത്തെ തുടര്‍ന്ന് മാസങ്ങളോളം വിശ്രമത്തിലായിരുന്ന അദ്ധേഹം ശനിയാഴ്ച രാവിലെ പുത്തിഗെയിലെ തറവാട്ട് വീട്ടില്‍ മരണപ്പെടുകയായികരുന്നു. 

പുരാതനമായ പുത്തിഗെ പള്ളിയില്‍ കാലങ്ങളോളം കബര്‍ കുഴിച്ച് വന്നിരുന്ന അദ്ധേഹം പരിസര പ്രദേശത്തെ പല പള്ളികളിലും കബര്‍ കുഴിച്ച് കൊടുക്കുമായിരുന്നു. മുഹിമ്മാത്ത് മസ്ജിദില്‍ കബര്‍ കുഴിച്ചിരുന്നത് അദ്ധേഹമായിരുന്നു. മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ തനിക്ക് വേണ്ടി ജീവിത കാലത്ത് തന്നെ കബര്‍ കുഴിക്കാന്‍ തീരുമാനിക്കുകയും ഫര്‍ള് നിസ്‌കാരം കളാഅ് ആക്കാത്ത ആളെ കൊണ്ട് അത് നിര്‍വ്വഹിക്കണമെന്ന തങ്ങളുടെ നിര്‍ബന്ധബുദ്ധി പൂവണിഞ്ഞത് പൊടീച്ചയെക്കൊണ്ടായിരുന്നു. മുഹിമ്മാത്തിന്റെ സമീപത്ത് താമസമാക്കിയിരുന്ന അദ്ധേഹം ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുമായും സ്ഥാപനവുമായും അഭേദ്യ ബന്ധം സ്ഥാപിക്കാന്‍ അദ്ധേഹത്തിന് സാധിച്ചിട്ടുണ്ട്. സാദാത്തിങ്ങളെയും പണ്ഡിതന്‍മാരെയും ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും അവരുടെ ഖിത്മത്ത് എടുക്കുകയും ചെയ്തിരുന്ന അബ്ദുല്ല എന്ന പൊടീച്ച ദീനി കാര്യങ്ങളില്‍ കര്‍കഷ സ്വഭാവക്കാരനായിരുന്നു. പുത്തിഗെ പള്ളില്‍ വേതനം പറ്റാതെ കബര്‍ കുഴിച്ച് കൊടുക്കുകയും ജനാസ കുളിപ്പിക്കുകയും ചെയ്യുന്ന കാര്യത്തില്‍ മുന്‍പദ്ധിയിലായിരുന്നു.


അദ്ധേഹത്തിന്റെ വിയോഗം നാട്ടുകാരെ കണ്ണീരിലാഴ്തി. വിയോഗ വാര്‍ത്തയറിഞ്ഞ് നൂറുക്കണക്കിനാളുകള്‍ ജനാസ കാണാനെത്തി. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി  എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സെക്രട്ടറിമാരായ സയ്യിദ് മുനീറുല്‍ അഹ്ദല്‍, അബ്ദുല്‍ കാദര്‍ സഖാഫി മൊഗ്രാല്‍, ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍, പി ആര്‍ ഒ മൂസ സഖാഫി കളത്തൂര്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി, മുഹിമ്മാത്ത് ഖത്വീബ് അബ്ബാസ് സഖാഫി കാവുംപുറം തുടങ്ങിയവര്‍ പരേതന്റെ വീട്ടിലെത്തി അനുശേചനം അറിയിച്ചു.

പുത്തിഗെ ജുമുഅ മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കി.

പുത്തിഗെ മുഹമ്മദിന്റെയും ഫാത്വിമയുടെയും മകനാണ് അബ്ദുല്ല എന്ന പൊടീച്ച. മര്‍ഹൂം അബ്ദുല്‍ ഹമീദ്, മര്‍ഹൂം ആയിശ, മര്‍ഹൂം ബീഫാത്തിമ, ഉമ്മു അലീമ, ആസിയമ്മ, സൈനബ, മറിയമ്മ എന്നിവര്‍ സഹേദരന്‍മാരാണ്. ഭാര്യ: മര്‍ഹൂം ബീഫാത്വിമ, ബീഫാത്വിമ ചെന്നാര്‍. മക്കള്‍: മുഹമ്മദ് റഫീഖ് (ദുബൈ) സുഹ്‌റ, സഖീന. മരുമക്കള്‍: അബ്ബാസ് ബാങ്കളൂര്‍, സകരിയ ദേളി, സജ്‌ന കന്യയാല.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved