Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , » ബിജെപിക്കു വേണ്ടി പ്രചാരണത്തിനില്ല; അവസരം തന്നാല്‍ ഇന്ധനവില കുറയ്ക്കാം- രാംദേവ്‌

ബിജെപിക്കു വേണ്ടി പ്രചാരണത്തിനില്ല; അവസരം തന്നാല്‍ ഇന്ധനവില കുറയ്ക്കാം- രാംദേവ്‌

Written By Muhimmath News on Sunday, 16 September 2018 | 19:36


ന്യൂഡല്‍ഹി:  ഭരണത്തുടര്‍ച്ച തേടുന്ന ബിജെപിക്കു തിരിച്ചടിയായേക്കാവുന്ന നിലപാടുമായി യോഗാ ഗുരു ബാബാ രാംദേവ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്നു ബാബാ രാംദേവ് വ്യക്തമാക്കി. തനിക്ക് അവസരം നല്‍കുകയാണെങ്കില്‍ പെട്രോളും ഡീസലും ഇപ്പോഴുള്ളതിന്റെ പകുതിവിലയ്ക്കു വിറ്റുകാണിച്ചു തരാമെന്നും ഒരു ദേശീയ മാധ്യമത്തോടു രാംദേവ് പറഞ്ഞു.



ബിജെപിക്കു വേണ്ടി വീണ്ടും പ്രചാരണത്തിന് ഇറങ്ങുമോയെന്ന ചോദ്യത്തിന്, എന്തിനാണു ഞാന്‍ അതു ചെയ്യുന്നത് എന്നായിരുന്നു രാംദേവിന്റെ മറുപടി. രാഷ്ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നു. എല്ലാ കക്ഷികളുടെ കൂടെയും ഞാനുണ്ട്. എന്നാല്‍ എനിക്ക് ഒരു പാര്‍ട്ടിയും ഇല്ല. പ്രധാനമന്ത്രിയെ വിമര്‍ശിക്കുകയെന്നത് ഇന്ത്യയിലെ ജനങ്ങളുടെ അവകാശമാണ്. ക്ലീന്‍ ഇന്ത്യ മിഷന്‍ വളരെ മികച്ച രീതിയിലാണു നരേന്ദ്ര മോദി നടപ്പാക്കിയതെന്നും രാംദേവ് വ്യക്തമാക്കി.


2014ലെ പൊതുതിരഞ്ഞെടുപ്പില്‍ ബാബാ രാംദേവ് ബിജെപിക്കുവേണ്ടി പ്രചാരണം നയിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനുശേഷം കാബിനറ്റ് റാങ്കോടെ ബിജെപി രാംദേവിനെ ഹരിയാനയുടെ ബ്രാന്‍ഡ് അംബാസഡറാക്കി. വാഹനങ്ങള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവയും അനുവദിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ സാധ്യതയുള്ള വ്യക്തിയാണു രാംദേവ് എന്ന് ന്യൂയോര്‍ക്ക് ടൈംസ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഹിന്ദു വലതുപക്ഷത്തിന്റെ പ്രധാന ശബ്ദമായ രാംദേവ് പിന്തുണച്ചതിനാലാണ് 2014 ല്‍ നരേന്ദ്ര മോദിക്ക് അധികാരത്തിലെത്താന്‍ കഴിഞ്ഞതെന്നും ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടിയിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved