കോഴിക്കോട്: ഗുരുകുല സമ്പ്രദായത്തില്‍ ദഫ് മുട്ട് പരിശിലിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ അസിസ്റ്റന്റ് പദവിക്ക് എസ് എസ് എഫ് കാന്തപുരം യൂണിറ്റ് മുന്‍ സെക്രട്ടറി നിയാസ് കാന്തപുരത്തെ തെരഞ്ഞെടുത്തു. ഗുരുകുല സമ്പ്രദായത്തില്‍ ദഫ്മുട്ട് പഠിപ്പിക്കുന്നതിന് കോയ കാപ്പാടിന്റെ അസിസ്റ്റന്റായാണ് നിയാസിനെ തെരഞ്ഞെടുത്തത്.
കാന്തപുരം സ്വദേശി അബ്ദുല്‍ നാസറിന്റെയും റംലയുടെയും മകനായ നിയാസ് അഞ്ച് വര്‍ഷമായി ദഫ്മുട്ട് പരിശീലന രംഗത്ത് സജ്ജീവമായിട്ട്. കോയകാപ്പാടില് നിന്നുമാണ് നിയാസ് ദഫ്പഠിക്കുന്നത്. കേരളത്തിന്റെ വിവിദ കേന്ദ്രങ്ങളില്‍ ദഫ് പഠിപ്പിച്ച് വരുന്ന ഇവരുടെ സംഘത്തിനാണ് കേരള സംസ്ഥാന സ്കൂള്‍ കലേത്സവങ്ങളിലും എസ് എസ് എഫ് സാഹിത്യേത്സവ് വേദികളിലും മറ്റ് ദഫ് മത്സര പരിപാടികളിലും ഒന്നാം സ്ഥാനം ലഭിക്കുന്നത്. തുടര്‍ച്ചയായി ലഭിച്ച്കൊണ്ടിരിക്കുന്ന ഈ അംഗീകാരം പൊതിജനങ്ങളുടെ പ്രസംസക്ക് കാരണമാകുന്നുണ്ട്. 2017ല്‍ കോയാകാപ്പാടിനെ ഗുരുപദവി നല്കി കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തിരുന്നു. ഇപ്പോള്‍ അദ്ധേഹത്തിന്റെ ശിഷ്യനായ നിയാസ് കാന്തപുരത്തെ തെരഞ്ഞെടുത്തത് അര്‍ഹതക്കുള്ള അംഗീകാരമായണ് വിലയിരുത്തപ്പെടുന്നത്.