Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , , , » കന്യാസ്ത്രീ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍

കന്യാസ്ത്രീ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍

Written By Muhimmath News on Sunday, 9 September 2018 | 11:59

കൊട്ടാരക്കര: പത്തനാപുരത്ത് കന്യാസ്ത്രി കോണ്‍വെന്റ് കിണറ്റില്‍ മരിച്ച നിലയില്‍. പത്തനാപുരം മൗണ്ട് താബൂര്‍ ദേറ കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ സൂസന്‍ മാത്യൂവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 

പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂള്‍ അധ്യാപികയാണ് സിസ്റ്റര്‍ സൂസന്‍ മാത്യൂ. കിണറിനു സമീപം രക്തം വീണപാടുകളുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പൊലീസും അഗ്‌നിശമനസേനയും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കോണ്‍വെന്റിലെ കന്യാസ്ത്രീകളെയും ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യും. ഇവരോട് പുറത്ത് പോകരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍വെന്റില്‍നിന്ന് പുറത്തുപോയവരോട് മടങ്ങിയെത്താനും പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved