Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » » യുവാവ് കോഴിഫാമില്‍ ഷോക്കേറ്റ് മരിച്ചു

യുവാവ് കോഴിഫാമില്‍ ഷോക്കേറ്റ് മരിച്ചു

Written By Muhimmath News on Wednesday, 19 September 2018 | 19:30


മഞ്ചേശ്വരം: കോഴിഫാമില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. വൊര്‍ക്കാടി ആനക്കല്ല് കത്തേരിക്കോടിയിലെ പരേതനായ ലിംഗപ്പ നായക്ക്-സങ്കമ്മ ദമ്പതികളുടെ മകന്‍ ജയന്തനായക് (40) ആണ് മരിച്ചത്. 

ബണ്ട്വാള്‍ മീത്തനടുക്ക കുട്പ്പുല്‍ത്തടുക്കയിലാണ് കഴിഞ്ഞദിവസമാണ് സംഭവം. കോഴിക്കുഞ്ഞുങ്ങള്‍ക്ക് ചൂടു ലഭിക്കുന്നതിനു സ്ഥാപിച്ച ബള്‍ബ് കത്താത്തതിനെ തുടര്‍ന്ന് നന്നാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ഷോക്കേറ്റ് ഫാമില്‍ വീണു കിടന്ന ജയന്തനായകിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: സുജാത. ആദര്‍ശ് ഏകമകന്‍. സഹോദരങ്ങള്‍: ഹൊന്നപ്പ നായക്, ജനാര്‍ദ്ദന നായക്, സുന്ദരി, കലാവതി, പത്മാവതി, പ്രേമ. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved