Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , , » മുഹിമ്മാത്ത് പൂര്‍വ്വ വിദ്യാര്‍ഥി സയ്യിദ് താജുദ്ദീന്‍ ഫുജൈറയില്‍ നിര്യാതനായി

മുഹിമ്മാത്ത് പൂര്‍വ്വ വിദ്യാര്‍ഥി സയ്യിദ് താജുദ്ദീന്‍ ഫുജൈറയില്‍ നിര്യാതനായി

Written By Muhimmath News on Thursday, 20 September 2018 | 12:23

ആദൂര്‍: മുഹിമ്മാത്ത് അഗതിമന്ദിരം പൂര്‍വ്വ വിദ്യാര്‍ഥിയായിരുന്ന ആദൂരിലെ പരേതനായ സയ്യിദ് കോയക്കുട്ടി മുശൈഖി തങ്ങളുടെ മകന്‍ സയ്യിദ് താജുദ്ദീന്‍ തങ്ങള്‍ (32) നിര്യാതനായി. 

വീടുപണി പകുതിയിലെത്തി വലിയ സ്വപ്‌നങ്ങളുമായാണ് തങ്ങള്‍ ഗള്‍ഫിലേക്ക് പുറപ്പെട്ടത്. ഒന്നരമാസം മുമ്പ് നാട്ടില്‍നിന്നും ഫുജൈറയിലെത്തിയ അദ്ദേഹം ജോലി കഴിഞ്ഞ് രാത്രി രണ്ടുമണിക്ക് റൂമിലെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയും  തല്‍ക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. 

മാതാവ്:  സയ്യിദത്ത് ബീഫാത്തിമ. കൊയിലാണ്ടി സ്വദേശിനി സയ്യിദത്ത് ശരീഫാ ബീവിയാണ് ഭാര്യ. എട്ടുമാസം പ്രായമുള്ള ഫാത്വിമത്ത് സഹ്‌റ ഏക മകളാണ്. സഹോദരങ്ങള്‍; സയ്യിദ് മുസ്തഫ മുശൈഖി മഞ്ഞംപാറ, സയ്യിദ് കുഞ്ഞിക്കോയ മുശൈഖി, സയ്യിദ് ബാദുഷ മുശൈഖി, സയ്യിദ് മുഹമ്മദ് റഫീഖ് മുശൈഖി, സയ്യിദത്ത് നഫീസ ബീവി, സയ്യിദത്ത് റുഖിയാബീവി, സയ്യിദത്ത് സാറ, സയ്യിദത്ത് സക്കീന. മയ്യത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. 

പരേതന്റെ നിര്യാണത്തില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ സഖാഫി, മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ തുടങ്ങിയവര്‍ അനുശോചിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved