Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , , » പ്രമുഖ വ്യാപാരി ചൂരിയിലെ അബ്ദുല്ല ഹാജി നിര്യാതനായി

പ്രമുഖ വ്യാപാരി ചൂരിയിലെ അബ്ദുല്ല ഹാജി നിര്യാതനായി

Written By Muhimmath News on Tuesday, 25 September 2018 | 10:08

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ പ്രമുഖ വ്യാപാരിയും സിറ്റി ടവറിന് സമീപത്തെ സി എം സ്റ്റോര്‍ ഉടമയുമായ അബ്ദുല്ല ഹാജി ചൂരി (64) നിര്യാതനായി. 45 വര്‍ഷത്തോളം വ്യാപാരം നടത്തി വന്നിരുന്ന അബ്ദുല്ല ഹാജി പരേതനായ ചൂരി മുഹമ്മദ് ഹാജിയുടെ മകനാണ്. കാസര്‍കോട് സുന്നി സെന്റര്‍ മസ്ജിദ് കമ്മിറ്റി അംഗമാണ്. 

പരേതയായ സുബൈദ, ഹജിറ എന്നിവരാണ് ഭാര്യമാര്‍. മക്കള്‍: ഖലീല്‍, ഷരിഫ്, നിസാര്‍ സുലൈഖ, മിസ്‌രിയ, മുംതാസ്, ഫാത്തിമ.
മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍, ജമാല്‍, സുബൈര്‍.
സഹോദരങ്ങള്‍: ഇബ്രാഹിം ഹാജി, അഹമദ്, സുലൈമാന്‍, മൊയ്ദു, പരേതയായ മറിയംബി, ഫാത്തിമ, ആയിഷ.

ഖബറടക്കം ഉച്ചയ്ക്ക് ചൂരി മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദില്‍ നടക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved