Friday, 28 September 2018

കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

























ഉദുമ: കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടിക്കുളത്തെ പരേതനായ എസ്.കെ. മുഹമ്മദ് കുഞ്ഞിയുടെയും ഫാത്തിമയുടെയും മകന്‍ പാക്യാര ബദരിയ നഗറിലെ സുല്‍ത്താനാണ് (30)മരിച്ചത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടാണ് അപകടമുണ്ടായത്. 

സുല്‍ത്താല്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വരികയായിരുന്ന കാറിടിക്കുകയായിരുന്നു. മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന സുല്‍ത്താന്‍ ഇന്നലെ രാത്രിയാണ് മരിച്ചത്. ഭാര്യ: മുംതാസ്. മക്കള്‍: ഫാത്തിമ, ഫൗസിയ, ഫാഹില്‍. സഹോദരങ്ങള്‍: സഫിയ, ദൈനബി, സറീന, കുല്‍സുബി, പരേതരായ മുനീര്‍, ഫൗസിയ.


SHARE THIS

Author:

0 التعليقات: