Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page























മദീന: ലോകപ്രശസ്ത ഖുര്‍ആന്‍ പാരായണ പണ്ഡിതന്‍ ശൈഖ് ഖലീല്‍ ഇബ്‌നു അബ്ദുറഹ്മാന്‍ അല്‍ ഖാരി നിര്യാതനായി. 

വിശുദ്ധ ഹറമിലെയും മസ്ജിദുന്നബവിയിലെയും ഇമാമുമാരുടെ പ്രധാന ഗുരുവായിരുന്നു കഴിഞ്ഞ അര നൂറ്റാണ്ടായി അദ്ദേഹം. 

സഊദി അറേബ്യയിലെ ചരിത്ര പ്രധാന പള്ളികളായ ഖുബയിലെ ഇമാം മുഹമ്മദ് ഖലീല്‍ അല്‍ ഖാരി, മസ്ജിദുല്‍ ഖിബലതൈനി മഹ്മൂദ് അല്‍ ഖാരി എന്നിവര്‍ മക്കളാണ്.

 സഊദി അറേബ്യയില്‍ വ്യവസ്ഥാപിതമായ തഹഫീളുല്‍ ഖുര്‍ആന്‍ ക്ലാസുകള്‍ക്ക് ആരംഭം കുറിച്ചത് ഇദ്ദേഹമായിരുന്നു. ഖുര്‍ആന്‍ പഠനത്തില്‍ സമര്‍പ്പിച്ച ജീവിതമായിരുന്നു. ഏഴു പാരായണ ശൈലികളിലും ഏറ്റവും വിദഗ്ധമായി ഖുര്‍ആന്‍ പാരായണം ചെയ്യാനും പഠിപ്പിക്കാനും പ്രത്യേക സിദ്ധിയുണ്ടായിരുന്നു. ലോകം മുഴുവന്‍ അദ്ദേഹത്തിന് ശിഷ്യന്മാരുണ്ട്.

മര്‍കസില്‍ പ്രധാന അതിഥിയായി കുടുംബസമേതം ആറുവര്‍ഷം മുമ്പ് ശൈഖ് ഖലീല്‍ സന്ദര്‍ശിച്ചിരുന്നു. അന്ന് ഒരു മാസക്കാലം കേരളത്തിലെ പ്രധാന ഖുര്‍ആന്‍ പാരായണ വിദഗ്ധര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അടുത്ത സുഹൃത്ത് ആയിരുന്നു.  

ഖുര്‍ആനുമായി അഗാധമായ ആത്മബന്ധം പുലര്‍ത്തുകയും ആധുനിക കാലത്ത് ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തെ ഏറ്റവും ഫലപ്രദമായി പഠിപ്പിക്കുകയും ചെയ്ത മഹാജ്ഞാനിയായിരുന്നു ശൈഖ് ഖലീല്‍ എന്ന് കാന്തപുരം അനുസ്മരിച്ചു. അദ്ദേഹത്തിനായി മയ്യിത്ത് നിസ്‌കരിക്കാനും പ്രാര്‍ത്ഥിക്കാനും കാന്തപുരം അഭ്യര്‍ത്ഥിച്ചു.

Leave A Reply