ബന്തിയോട്: കേരളത്തിനകത്തും പുറത്തും ഫാത്തിമ മസ്താന് ബീവി ഉമ്മ എന്ന പേരില്‍ ഖ്യാതി നേടിയ ബീവി ഉമ്മയുടെ പേരില്‍ വര്‍ഷാവര്‍ഷം നടത്തിവരുന്ന ആണ്ടുനേര്‍ച്ച സപ്തംബര്‍ 26 ബുധനാഴ്ച രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 2 മണിവരെ ഇച്ചിലങ്കോട് പച്ചമ്പള മല്ജഉല് ഇസ്ലാം ഓര്‍ഫനേജ് ക്യാമ്പസില്‍ നടക്കും.
മഖാം സിയാറത്തിന് ഇ.കെ. അശ്റഫ് ഹാജി നേതൃത്വം നല്‍കും. മഹമൂദ് ഹാജി പതാക ഉയര്‍ത്തും. രാവിലെ എട്ടുമണിക്ക് ഇച്ചിലങ്കോട് ഖത്വീബ് അബ്ദുല്‍ ജബ്ബാര്‍ അശ്റഫി പ്രാരംഭ പ്രാര്‍ഥന നടത്തും. ഉസ്താദ് ഡോക്ടര്‍ ഇ. കെ. അശ്റഫ് ഹാജി മലപ്പുറം മൗലീദിന് നേതൃത്വം നല്‍കും. ഹുസൈന് ഹാജി മലപ്പുറം ഖിറാഅത്ത് നടത്തും.
മല്ജഉല് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് യേനപ്പോയ അബ്ദുല്ലക്കുഞ്ഞി ഹാജിയുടെ അധ്യക്ഷതയില്‍ മുഹ് യിദ്ദീന്‍ ദാരിമി ചെര്‍ള ഉദ്ഘാടനം ചെയ്യും. കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക മുഖ്യപ്രഭാഷണം നടത്തും. ഇല്യാസ് മുസ്ലിയാര്, നിസാമുദ്ദീന്‍ ബാവ ഖാദിരി കൊല്ലം, അശ്റഫ് അസ്ഹരി, ഹാഫിള് അബ്ദുര്‍റഹ്മാന്‍ സഖാഫി ചിയ്യൂര്, ഹുസൈന് അശ്റഫി മലപ്പുറം, ഹനീഫ് സുഹ് രി, ശിഹാബുദ്ദീന് ഫൈസി ചന്തേര, നാസര്‍ അസ്ഹരി, അശ്റഫ് ഫൈസി ബായാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സയ്യിദ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍ സമാപന കൂട്ടുപ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. അയ്യൂബ് മൗലവി സ്വാഗതം പറയും.