ബദിയഡുക്ക: പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ കീഴില്‍ സംഘടിപ്പിക്കുന്ന സാദാത്തീങ്ങളുടെ ആണ്ടുനേര്‍ച്ചയും പ്രതിമാസ സ്വലാത്ത് മജ്ലിസും സപ്തംബര്‍ 16ന് ഞായറാഴ്ച വൈകിട്ട് ഏഴു മണി മുതല്‍ റൗളത്തുല്‍ ഉലൂം പരിസരത്ത് നടക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും ആഗോളതലത്തിലെ പ്രമുഖ ആത്മീയ പണ്ഡിതനുമായ ബദറുസ്സാദാത്ത് സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി മുഖ്യാതിഥിയായിരിക്കും. വൈകുന്നേരം 4.30ന് സ്വാഗതസംഘം ചെയര്മാന് ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന മഹഌത്തുല്‍ ബദ്രിയ്യക്ക് എസ് എസ് എഫ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളും മൗലീദ് മജ്ലിസിന് എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി തങ്ങളും നേതൃത്വം നല്‍കും. സമാപന സമ്മേളനം സയ്യിദ് അബ്ദുല്ലത്വീഫ് അഹ്സനി തങ്ങള്‍ പെര്‍ഡാലയുടെ പ്രാര്‍ഥനയോടെ ആരംഭിക്കും. റൗളത്തുല്‍ ഉലൂം എജ്യുക്കേഷന്‍ സെന്റര്‍ ചെയര്മാന് സയ്യിദ് പി.എസ്. ആറ്റക്കോയ അല്‍ബാഹസന്‍ തങ്ങളുടെ അധ്യക്ഷതയില്‍ എസ് വൈ എസ് മുള്ളേരിയ സോണ്‍ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ പ്രമുഖ എഴുത്തുകാരന് എം.പി. അബ്ദുല്ല ഫൈസി നെക്രാജെയെ ആദരിക്കും. സയ്യിദ് യു.പി.എസ്. തങ്ങള്‍ അര്‍ളടുക്ക, സയ്യിദ് യു.പി.എസ്. തങ്ങള്‍ മിനി എസ്റ്റേറ്റ്, സയ്യിദ് ഹാമിദ് അന്‍വര്‍ സഖാഫി കുമ്പള, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍ സ്വലാഹ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹമ്മദ് ശരീഫ് സൈനി തുടങ്ങിയവര്‍ പ്രസംഗിക്കും. ജനറല്‍ കണ്‍വീനര്‍ കെ.എന്‍. ഇബ്റാഹിം സ്വാഗതവും എ.കെ. സഖാഫി കന്യാന നന്ദിയും പറയും.