Latest News :
Home » » സ്‌കൂട്ടര്‍ കത്തിച്ച കേസ്: ഒന്നര വര്‍ഷത്തിന് ശേഷം പ്രതികള്‍ പിടിയില്‍

സ്‌കൂട്ടര്‍ കത്തിച്ച കേസ്: ഒന്നര വര്‍ഷത്തിന് ശേഷം പ്രതികള്‍ പിടിയില്‍

Written By Muhimmath News on Thursday, 13 September 2018 | 18:06


പയ്യന്നൂര്‍: വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിച്ച കേസില്‍ ഒന്നര വര്‍ഷത്തിന് ശേഷം പ്രതികള്‍ അറസ്റ്റിലായി. പയ്യന്നൂര്‍ കൊക്കാനിശ്ശേരിയിലെ ബി മനോജ് കുമാറിന്റെ സ്‌കൂട്ടര്‍ കത്തിച്ച കേസിലാണ് രാമന്തളിയിലെ കെ സുനീഷ് എന്ന കുട്ടന്‍ (29), കോറോം ചാലക്കോട് സ്വദേശി ഡി ഷിനു (30) എന്നിവരെ പയ്യന്നൂര്‍ എസ് ഐ കെ പി ഷൈനിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

2017 ഒക്ടോബര്‍ 20 ന് രാത്രി 11 മണിയോടെ പയ്യന്നൂര്‍ കൊക്കാനിശ്ശേരിയിലാണ് കേസിനാസ്പദമായ സംഭവം. 

കൊക്കാനിശ്ശേരിയിലെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു സ്‌കൂട്ടര്‍. തീ പടര്‍ന്ന് വീടിന്റെ ജനലും കത്തിയിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് പുറത്തിറങ്ങിയെങ്കിലും അക്രമികളെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചത്. ഇതിനു ശേഷം ഇന്നലെ രാത്രിയോടെയാണ് പ്രതികളായ ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved