Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , » ഇന്ധനവില കുതിച്ചുയരുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്: എണ്ണ വില വര്‍ധനവിനെതിരെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ഇന്ധനവില കുതിച്ചുയരുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്: എണ്ണ വില വര്‍ധനവിനെതിരെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

Written By Muhimmath News on Wednesday, 19 September 2018 | 11:43

മുംബൈ: ഇന്ധന വില കുതിച്ചുയരുകയാണെന്നും ഇത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും സമ്മതിച്ച് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി. മുംബൈയില്‍ ബ്ലൂംബര്‍ഗ് ഇന്ത്യ ഇക്‌ണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


'ഇന്ധനവില വളരെ അധികമാണ്. ഇതുകാരണം ജനങ്ങള്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്.' ഗഡ്കരി പറഞ്ഞു. ക്രൂഡ് ഓയില്‍ വില കുറയാനുള്ള സാധ്യതയുണ്ടെന്ന് തനിക്ക് സൂചന ലഭിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ എവിടെനിന്നാണ് ഈ വിവരം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.
മഹാരാഷ്ട്രയിലാണ് ഇന്ധന വില ഏറ്റവും കൂടുതല്‍. പെട്രോളിന്മേലുള്ള ഒമ്പതു രൂപ സര്‍ചാര്‍ജ് ഉള്‍പ്പെടെ 39%ത്തോളം വാറ്റ് ഈടാക്കുന്നതാണ് ഇതിനു കാരണം.

അതിനിടെ, 2019ല്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്നും ഗഡ്കരി പറഞ്ഞു.
' മോദിജീ വീണ്ടും നമ്മുടെ പ്രധാനമന്ത്രിയാവും. നമ്മളെല്ലാം അദ്ദേഹത്തിനൊപ്പമുണ്ടാവും. നമ്മള്‍ അദ്ദേഹത്തെ പിന്തുണക്കും.' എന്നും അദ്ദേഹം പറയുന്നു.

പെട്രോള്‍ വില വര്‍ധനവിന് കാരണം ആഗോള ഘടകങ്ങളാണെന്നു പറഞ്ഞാണ് ബി.ജെ.പി വിലവര്‍ധനവിനെ ന്യായീകരിക്കുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved