Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , , » അമേരിക്കയിലെ ചികിത്സക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി

അമേരിക്കയിലെ ചികിത്സക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി

Written By Muhimmath News on Sunday, 23 September 2018 | 10:52

























തിരുവനന്തപുരം: ചികിത്സക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയത്. മൂന്നാഴ്ച മുമ്പാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയത്.



ആഗസ്റ്റ് 19ന് പോകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും പ്രളയത്തെത്തുടര്‍ന്ന് യാത്ര മാറ്റിവെക്കുകയായിരുന്നു. അമേരിക്കയിലെ ഏറെ പ്രശസ്തമായ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. പ്രളയബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ അമേരിക്കന്‍ മലയാളികളോട് അഭ്യര്‍ഥിച്ചുകൊണ്ടാണ് മുഖ്യമന്ത്രി മടങ്ങിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved