Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , , , » ഖലീല്‍ തങ്ങളുടെ ഓര്‍മ്മക്കൂട്ട്; ഗള്‍ഫ് എഡിഷന്‍ പ്രകാശനം 24ന്

ഖലീല്‍ തങ്ങളുടെ ഓര്‍മ്മക്കൂട്ട്; ഗള്‍ഫ് എഡിഷന്‍ പ്രകാശനം 24ന്

Written By Muhimmath News on Saturday, 22 September 2018 | 20:37


ഉറവ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച കേരള മുസ്‌ലിം ജമാത്ത് ജനറല്‍ സെക്രട്ടറിയും മഹ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി രചിച്ച ഓര്‍മ്മക്കൂട്ട് ഗള്‍ഫ് എഡിഷന്‍ പ്രകാശനം സെപ്തംബര്‍ 24 തിങ്കളാഴ്ച വൈകുന്നേരം 07:30 ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സെന്ററില്‍ വെച്ച് നടക്കും. ഷാര്‍ജ ബുക്ക് ഫെയര്‍ എക്‌സിക്യൂട്ടിവ് അംഗം മോഹന്‍ കുമാര്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ പി ജോണ്‍സന്‍ അവര്‍ക്കള്‍ക്കു നല്‍കി പ്രകാശനം ചെയ്യും.
  
തന്റെ കുട്ടികാലത്തെ ഓര്‍മകളും വഴി കാട്ടികളുടെ ഉപദേശങ്ങളും അനുഭവിച്ചു തീര്‍ത്ത പരീക്ഷണങ്ങളും യാത്രനുഭവങ്ങളും പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ വിവിധ തരത്തിലും തലത്തിലുമുള്ള ആളുകളോടുള്ള സമ്പര്‍ക്കവും നേതാവിന് വേണ്ട ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവചനങ്ങളും ആത്മീയ ഗുരുവിന്റെ തലത്തിലുള്ള ഉപദേശങ്ങളും അടങ്ങിയതാണ് ഈ പുസ്തകം.
       
ക്യു ആര്‍ കോഡ് സംവിധാനത്തില്‍ ഓരോ അധ്യായങ്ങളും കേള്‍ക്കുവാന്‍ സൗകര്യമുള്ള ആദ്യ പുസ്തകവുമാണ.്  
           
സംഗമത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലിച്ചേരി,  വൈസ് പ്രസി. മുഹമ്മദ് ജാബിര്‍, ട്രഷറര്‍ കെ ബാലകൃഷ്ണന്‍, ഐ സി ഫ് ജി സി സി കണ്‍വീനര്‍ അസീസ് സഖാഫി മമ്പാട്, യു എ ഇ നാഷണല്‍ പ്രസി. മുസ്തഫ ദാരിമി, ദുബായ് പ്രസി. മുസ്തഫ ദാരിമി, ആര്‍ എ സി നാഷണല്‍ പ്രസി. സകരിയ്യ ഇര്‍ഫാനി, കബീര്‍ മാസ്റ്റര്‍, ഫാത്തിമ ഗ്രൂപ് സുലൈമാന്‍ ഹാജി, ഡോക്ടര്‍ നാസര്‍ വാണിയമ്പലം, മഹ്ദിന്‍ യു എ ഇ കോര്‍ഡിനേറ്റര്‍ മജീദ് മദനി മേല്‍മുറി, ഹമീദ് സഖാഫി, സമദ് സഖാഫി, മുസവ്വിര്‍ മിസ്ബാഹി എന്നിവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved