Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page
























മനാമ: സാമൂഹിക പ്രതിബദ്ധതയുള്ള യുവാക്കള്‍ ഓരോ നാടിന്റെയും വിലമതിക്കാനാവാത്ത സമ്പത്താണെന്ന് കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി പ്രസ്താവിച്ചു. അത്തരം ഒരു തലമുറയെ വളര്‍ത്തിയെടുക്കാനുള്ള രിസാല സ്റ്റഡി സര്‍ക്കിളിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും, പ്രത്യേകിച്ചും പൊതുമണ്ഡലം എന്നത് സോഷ്യല്‍ മീഡിയയായി ചുരുങ്ങുന്ന കാലത്ത്  പ്രവാസി കുടുംബങ്ങളിലെ നാലു ചുമരുകള്‍ക്കുള്ളില്‍ മാത്രമായി ഒതുങ്ങിപ്പോയേക്കാവുന്ന വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമായി നടത്തുന്ന പരിശീലന പരിപാടികളും പ്രവര്‍ത്തന പദ്ധതികളും മികച്ച ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്‌റൈനിലെത്തിയ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസിക്ക് ആര്‍.എസ്, സി നാഷനല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സല്‍മാബാദ് ഐ.സി.എഫ്. കോണ്‍ഫ്രന്‍സ് ഹാളില്‍ സ്വീകരണം നല്‍കി.

ആര്‍.എസ്.സി. നാഷനല്‍ ചെയര്‍മാന്‍ അബ്ദുറഹീം സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ഗള്‍ഫ് കൗണ്‍സില്‍ സമിതിയംഗം അന്‍വര്‍ സലീം സഅദി ഉദ്ഘാടനം ചെയ്തു. സി എച്ച് അശ്‌റഫ്., അഷ് ഫാഖ് മണിയൂര്‍, ഫൈസല്‍ ചെറുവണ്ണൂര്‍, ബഷീര്‍ മാസ്റ്റര്‍ ക്ലാരി, അബ്ദുള്‍ സലാം കോട്ടക്കല്‍, അശ്‌റഫ് മങ്കര, ശിഹാബ് പരപ്പ, ഹംസ ഖാലിദ് സഖാഫി എന്നിവര്‍ പ്രസംഗിച്ചു' അബ്ദുള്ള രണ്ടത്താണി സ്വാഗതവും സുനീര്‍ നിലമ്പൂര്‍ നന്ദിയും പറഞ്ഞു

Leave A Reply