Latest News :
Home » , , » ശൈഖുനാ പി.എ.ഉസ്താദ് ആണ്ട് നേര്‍ച്ചയും പ്രാര്‍ത്ഥനാ സമ്മേളനവും ബുധനാഴ്ച ജാമിഅ സഅദിയ്യയില്‍

ശൈഖുനാ പി.എ.ഉസ്താദ് ആണ്ട് നേര്‍ച്ചയും പ്രാര്‍ത്ഥനാ സമ്മേളനവും ബുധനാഴ്ച ജാമിഅ സഅദിയ്യയില്‍

Written By Muhimmath News on Sunday, 9 September 2018 | 11:03
























ദേളി: പ്രമുഖ ആത്മീയ പണ്ഡിതനും ജാമിഅ സഅദിയ്യ ശരീഅത്ത് കോളേജ് മുന്‍ പ്രിന്‍സിപ്പളും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന ശൈഖുനാ പി.എ അബ്ദുല്ല മുസ്ലിയാരുടെ പേരില്‍ മജ്‌ലിസുല്‍ ഉലമാഇ സ്സഅദിയ്യീന്‍ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന ആണ്ട് നേര്‍ച്ചയും പ്രാര്‍ത്ഥനാ സമ്മേളനവും ഈ മാസം 12 ബുധനാഴ്ച ദേളി ജാമിഅ സഅദിയ്യ ജലാലിയ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. 

രവിലെ 10.30 ന് നൂറുല്‍ ഉലമയുടെ മഖ്ബറ സിയാറത്തോടെ പരിപാടി ആരംഭിക്കും. തുടര്‍ന്ന് ഖത്തം ദുആ, അനുസ്മരണ പ്രഭാഷണം, ഫിഖ്ഹ് കൗണ്‍സില്‍, മുഖാമുഖം, ദിക്ര്! ദുആ മജ്‌ലിസ് എന്നിവ നടക്കും. 

സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇസ്മാഈല്‍ അല്‍ഹാദി പാനൂര്‍, സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ കണ്ണവം തങ്ങള്‍, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, കെ.കെ.ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കെ.പി.ഹുസൈന്‍ സഅദി, സ്വാലിഹ് സഅദി തളിപ്പറമ്പ്, സൈതലവി അല്‍ ഖാസിമി,ഉബൈദുല്ല സഅദി മട്ടനൂര്‍, അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില, ശറഫുദ്ദീന്‍ സഅദി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, ഇസ്മാഈല്‍ സഅദി പറപ്പള്ളി, ഇബ്രാഹിം സഅദി മുഗു, അബ്ദുല്ല സഅദി ചിയ്യൂര്‍, അബ്ദുല്‍ ഖാദര്‍ സഅദി ബാരിക്കാട്, അഷ്‌റഫ് സഅദി ആരിക്കാടി, മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന്, ബഷീര്‍ സഅദി ചെറൂണി, ഹംസ സഅദി ചേരങ്കൈ, സഈദ് സഅദി കോട്ടക്കുന്ന്, നൗഫല്‍ സഅദി ഉദിനൂര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved