Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page























ദമ്മാം: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആതുര സേവന രംഗത്തെ പ്രഥമ സന്നദ്ധ സേവകരായ 'സഹായി വാദിസലാം' ദമ്മാം ചാപ്റ്റര്‍ ജനറല്‍ബോഡി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു  

ഭാരവാഹികളായി കെ.എം.കെ മഴൂര്‍ (പ്രസിഡന്റ്), അബ്ബാസ് മാസ്റ്റര്‍ തെന്നല (ജ:സെക്രട്ടറി),അഹ്മദ് നിസാമി ഇരിങ്ങല്ലൂര്‍ (ട്രഷറര്‍ ) എന്നിവരെ തിരഞ്ഞെടുത്തു. കോയ സഖാഫി തുഖ്ബ ,അബ്ദുല്‍ റഷീദ് അസ്ഹരി ജുബൈല്‍  (വൈ പ്രസിഡന്റ് )
അബ്ദുള്ള കാന്തപുരം, കരീം സഖാഫി ആദൃശ്ശേരി  (ജോയിന്റ് സെക്രട്ടറി ), സൈനുദ്ദീന്‍ മുസ്ലിയാര്‍ വാഴമ്പറ്റ , അബ്ദു ഹാജി കൂരിക്കുഴി,ഉബൈദ് ഖതീഫ്,മുജീബ് ചെറുവാടി അല്‍ ഹസ ,എം.കെ സലീം അല്‍ഖോബാര്‍ എന്നിവര്‍ അംഗങ്ങളായും കമ്മിറ്റി പുനസംഘടിപ്പിച്ചു. 

പരിപാടി അഹമ്മദ് നിസാമി യുടെ അദ്ധ്യക്ഷതയില്‍ അബ്ബാസ് മാസ്റ്റര്‍  തെന്നല ഉദ്ഘാടനം  ചെയ്തു , അബ്ദുള്ള സഅദി ചെറുവാടി മുഖ്യ പ്രഭാഷണം നടത്തി .

അബലരും അവശരുമായ രോഗികള്‍ക്ക്  സൗജന്യ മരുന്നു വിതരണം ,ഭക്ഷണം ,പരിചരണം ,അഭയം,ആംമ്പുലന്‍സ് സേവനം ,ആരോഗ്യ ഉപകരണ വിതരണം ,അടിയന്തിര സഹായം , സന്നദ്ധ രക്തധാനം ,മയ്യിത്ത് പരിപാലനം ,ഇഫ്താര്‍, എന്നിവ കോഴിക്കോട് സഹായിവാദി സലാമിന് കീഴില്‍ നടന്നു വരുന്നു.

ദിവസവും  മൂന്ന് ഷിഫ്റ്റുകളിലായി പൂനൂര്‍ മടത്തുംപൊയിലില്‍ പ്രവര്‍ത്തിക്കുന്ന  ഡയാലിസിസ് സെന്ററില്‍ മുപ്പത് പേര്‍ക്ക് സൗജന്യ ഡയാലിസിസ് സേവനം നല്‍കിവരുന്നുണ്ട് , എല്ലാവിധ  സൗകര്യങ്ങളുമുള്ള മെഡിക്കല്‍ ലാബ്, സൗജന്യ നിരക്കില്‍ പൂര്‍ണമായും മരുന്ന് വിതരണം നടത്തുന്നതിനു സ്വന്തമായ മെഡിക്കല്‍ ഷോപ്പ്  
കൂടാതെ മെഡിക്കല്‍ സെന്റ്റര്‍ ,സ്‌കാനിംഗ് സെന്റര്‍ കൗണ്‍സിലിംഗ് സെന്ററുകള്‍ എന്നീ സ്ഥാപനങ്ങളും സഹായിക്കു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു 

വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്  ജില്ലകളിലെ പാവപ്പെട്ട രോഗികളുടെ ആശാ കേന്ദ്രമായ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തുന്ന രോഗികളെയും അവരുടെ സഹായികളെയും സഹായിക്കുന്നതിനു തുടക്കം കുറിച്ച സഹായി മെഡിക്കല്‍ കോളജിലെ പ്രഥമ സന്നദ്ധ സേവന സംഘമാണ് സഹായി വാദിസലാം

Leave A Reply