Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page

കാസകോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് താലൂക്ക് സംഘടിപ്പിക്കുന്ന പണ്ഡിത ദര്‍സ് സെപ്തംബര്‍ 22 ശനിയാഴ്ച രാവിലെ 10 മുതല്‍ കാസര്‍കോട് സുന്നി സെന്ററില്‍ നടക്കും. പ്രമുഖ കര്‍മ്മശാസ്ത്ര പണ്ഡിതനും മര്‍കസ് മുദരീസുമായ അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല 'വെല്ലുവിളികള്‍ അതിജയിച്ച കര്‍മ്മശാസ്ത്രം' എന്ന വിഷയത്തില്‍ പണ്ഡിതദര്‍സ് നടത്തും.

താലൂക്ക് ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം ഹാദി സഖാഫിയുടെ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ. പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട പ്രാര്‍ഥന നടത്തും.

കഴിഞ്ഞ ദിവസം വിടപറഞ്ഞ പ്രമുഖ മതപണ്ഡിതന്‍ ബായാര്‍ അബ്ദുള്ള മുസ്‌ലിയാരുടെ പേരില്‍ അനുസ്മരണം നടത്തും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ പ്രാര്‍ഥന സദസ്സിന്ന് നേതൃത്വം നല്‍കും. സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍,  യു.പി.എസ്. തങ്ങള്‍ അര്‍ളടുക്ക, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂര്‍, ബെള്ളിപ്പാടി അബ്ദുള്ള മുസ്‌ലിയാര്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, മൊയ്തു സഅദി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, എം പി അബ്ദുള്ള ഫൈസി നെക്രാജെ, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സയ്യിദ് ജലാലുദ്ദീന്‍ സഖാഫി ചെമനാട്, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, റഫീഖ് സഅദി ദേലംപാടി, ശാഫി സഖാഫി ഏണിയാടി, അബ്ദുല്‍ മജീദ് ഫൈസി, ബശീര്‍ സഖാഫി കൊല്ല്യം, അബ്ബാസ് സഖാഫി ചേരൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, ജമാല്‍ സഖാഫി ആദൂര്‍  തുടങ്ങിയവര്‍ സംബന്ധിക്കും.

Leave A Reply