Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , , » സമസ്ത പണ്ഡിത ദര്‍സ് സമാപിച്ചു

സമസ്ത പണ്ഡിത ദര്‍സ് സമാപിച്ചു

Written By Muhimmath News on Tuesday, 25 September 2018 | 20:51


കാസര്‍കോട്: വെല്ലുവിളികള്‍ അതിജയിച്ച കര്‍മ്മശാസ്ത്രം എന്ന വിഷയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് താലുക്ക് സംഘടിപ്പിച്ച സമസ്ത മുശാവറ അംഗം അബ്ദുല്‍ ജലീലില്‍ സഖാഫിയുടെ പണ്ഡിത ദര്‍സ് സമാപിച്ചു. 

സയ്യിദ് ജലാലുദ്ധീന്‍ സഖാഫി ആദൂര്‍ പ്രാരംഭ പ്രര്‍ത്ഥന നടത്തി. ചെര്‍ക്കള അബ്ദുല്‍ മജീദ് ഫൈസിയുടെ അധ്യക്ഷതയുല്‍ സമസ്ത ജില്ലാ സെക്രട്ടറി മാണിക്കോത്ത് അബ്ദുല്ല മുസ് ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മൊയ്തു സഅദി ചേരൂര്‍, അബ്ബാസ് സഖാഫി ചേരൂര്‍, അബ്ദുല്‍ കാദര്‍ സഖാഫി കാട്ടിപ്പാറ, ഹസന്‍കുട്ടി മദനി ദേലംപാടി, റഫീഖ് സഅദി ദേലംപാടി, അബ്ദുല്‍ റഷീദ് സഖാഫി ദേലംപാടി, ബഷീര്‍ സഖാഫി കൊല്യം തുടങ്ങിയവര്‍ സംബന്ധിച്ചു. എം പി അബ്ദുല്ല ഫൈസി സ്വാഗതവും ഹാഫിള് ശാഫി സഖാഫി ഏണിയാടി നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved