Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , » ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ഗുജറാത്തില്‍ പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും; ചെലവ് 3000 കോടി രൂപ

ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ഗുജറാത്തില്‍ പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും; ചെലവ് 3000 കോടി രൂപ

Written By Muhimmath News on Tuesday, 11 September 2018 | 10:48























അഹമ്മദാബാദ്: 3000 കോടി മുതല്‍മുടക്കില്‍ ഗുജറാത്തില്‍ പണികഴിക്കുന്ന സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ അദ്ധേഹത്തിന്റെ ജന്മദിനമായ ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ലോകത്തെ ഏറ്റവും ഉയരം കൂടിയതെന്ന് പറയപ്പെടുന്ന പ്രതിമയെ ഐക്യത്തിന്റെ പ്രതീകം എന്നാണ് ഗുജറാത്ത് ഗവണ്‍മെന്റ് വിശേഷിപ്പിക്കുന്നത്. 182 മീറ്റര്‍ ഉയരമാണ് പ്രതിമക്കുള്ളത്.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇരുമ്പും മണ്ണും വെള്ളവും ജനങ്ങളില്‍ നിന്നെടുത്താണ് പ്രതിമയുടെ പണി തുടങ്ങിയതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി പറയുന്നു.

കോണ്‍ഗ്രസ് നേതാവായ സര്‍ദാര്‍ പട്ടേലിനെ കോണ്‍ഗ്രസ് മറക്കുമ്പോള്‍ നരേന്ദ്ര മോദി അദ്ദേഹത്തെ ഉയര്‍ത്തുകയാണെന്നും വിജയ് രുപാണി പറയുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved