Latest News :
Home » , » കുട്ടികളില്‍ ക്രമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം: എസ് ജെ എം

കുട്ടികളില്‍ ക്രമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം: എസ് ജെ എം

Written By Muhimmath News on Thursday, 13 September 2018 | 09:56
























ബദിയടുക്ക: കുട്ടികളുടെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തി കുറ്റകൃത്യങ്ങളോട് അഭിവാഞ്ചയുണ്ടാക്കുകയും മാനസിക സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുന്നതുമായ ആപ്പുകളും ആപ്ലിക്കേഷന്‍സുകളും നിരോധിക്കണമെന്ന് എസ് ജെ എം ബദിയടുക്ക റെയ്ഞ്ച് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

പള്ളപ്പാടി സിറാജുല്‍ ഇസ്ലാം മദ്രസ്സയില്‍ നടന്ന യോഗത്തില്‍അബുബക്കര്‍ സഅദി നെക്രാജെ അദ്ധ്യക്ഷനായി അബ്ദുല്ല മദനി പള്ളപ്പാടി ഉല്‍ഘാടനം ചെയ്തു. സലാം സഖാഫി പാടലടുക്ക മോഡല്‍ ക്ലാസ് നടത്തി. 

പ്രബന്ധ വായന , പാഠ്യവിഷയ ചര്‍ച്ച , ന്യൂസ് വായന ,ക്വിസ് മല്‍സരം ബുര്‍ദ പാരായണം അബു ബക്കര്‍ സഅദി ,റഫീഖ് സഖാഫി ദേലംപാടി ,മജീദ് ഫാളിലി കുണ്ടാര്‍ അജ്മല്‍ സഖാഫി അവതരിപ്പിച്ചു. 
ബശീര്‍ സഖാഫി കൊല്യം, അര്‍ളടുക്കം ഇബ്രാഹിം സഖാഫി, അബ്ദുല്‍ റഹ് മാന്‍ സഅദി ,മൂസാന്‍ പള്ളപ്പാടി അബൂബക്കര്‍ ഹാജി പ്രസംഗിച്ചു. 
ദുരിതാശ്വാസ ഫ ണ്ടിലേക്ക് മുഅല്ലിം ഒരു ദിന വേതന തുക കൈമാറി .
അബ്ദുല്ല സഅദി തുപ്പക്കല്‍ സ്വാഗതസും മജീദ്ഫാളിലി നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved