Sunday, 2 September 2018

എസ് എസ് എഫ് കണ്ണൂര്‍ ജില്ലാ സാഹിത്യോത്സവ് സമാപിച്ചു

























ഇരിക്കൂര്‍: സര്‍ഗ താളങ്ങളുടെ സ്വരലയ മാധുര്യം നിറഞ്ഞ രാപ്പകലുകള്‍ സമ്മാനിച്ച് എസ് എസ് എഫ് ഇരുപത്തഞ്ചാമത് കണ്ണൂര്‍ ജില്ല സാഹിത്യോത്സവിന് കൊടിയിറങ്ങി. ബുര്‍ദയും ഖവാലിയും മദ്ഹ് ഗാനങ്ങളും എഴുത്തും വരയും അറബന താളങ്ങളും കൊണ്ട് ആസ്വാദകരുടെ മനസ്സ് നിറച്ച ആയിരത്തഞ്ഞൂറോളം പ്രതിഭകളുടെ സംഗമം ഇരിക്കൂറിന്
നവ്യാനുഭവമായി. നൂറ്റി പതിനാല് മത്സരങ്ങള്‍ക്കൊടുവില്‍ പാനൂര്‍ ഡിവിഷന്‍ ജേതാക്കളായി. തളിപ്പറമ്പ രണ്ടും കണ്ണൂര്‍  മൂന്നും  സ്ഥാനങ്ങള്‍ നേടി. കാംപസ് വിഭാഗത്തില്‍ ഐ എം എ മാട്ടൂല്‍ ഒന്നാം സ്ഥാനവും തോട്ടട ഐ ടി ഐ, പരിയാരം മെഡിക്കല്‍ കോളേജ് എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. 32 പോയിന്റ് നേടി അസ്ഫാന്‍ കൂത്തുപറമ്പ് കലാപ്രതിഭയായി.

സമാപന സമ്മേളനം സ്വാഗത സംഘം ചെയര്‍മാന്‍ ആര്‍ പി ഹുസൈന്‍ മാസ്റ്ററുടെ
അദ്ധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി
അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന
ജനറല്‍ സെക്രട്ടറി കെ അബ്ദുറശീദ് നരിക്കോട് അനുമോദന പ്രഭാഷണം
നടത്തി.  ജില്ല പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അമാനി വിജയികളെ
പ്രഖ്യാപിച്ചു. സയ്യിദ് സഅദ് തങ്ങള്‍ ഇരിക്കൂര്‍, പി എ .കെ മുഴപ്പാല,
ഷാജഹാന്‍ മിസ്ബാഹി, മുഹമ്മദ് റഫീഖ് അമാനി ട്രോഫികള്‍ വിതരണം
ചെയ്തു. എസ് എം എ ജില്ല സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി, എസ് വൈ എസ് ജില്ലാ
സെക്രട്ടറി അബ്ദുസ്സമദ് അമാനി പട്ടുവം, ഐ പി എഫ് ജില്ലാ സെക്രട്ടറി അഡ്വ. പി പി മുബശ്ശിറലി, സൈഫുദ്ധീന്‍ ടി പി, മുഹമ്മദലി നീര്‍വേലി, ശംസീര്‍ കടാങ്കോട്, ഹാഫിള് അബ്ദുസ്സമദ് സഖാഫി, മന്‍സൂര്‍ സഖാഫി, വി സി താജുദ്ധീന്‍, ഇസ്മായില്‍ അഹ്‌സനി, സി സി മാഹിന്‍ ഹാജി, ടി.സി ഹാഷിം ഹാജി, സി വി എന്‍ ശിഹാബുദ്ധീന്‍, ഇസ്മായില്‍ മാസ്റ്റര്‍ ബ്ലാത്തൂര്‍ ,ഫിര്‍ദൗസ് സഖാഫി ,അബ്ദുറഹ്മാന്‍ മാസ്റ്റര്‍ പ്രസംഗിച്ചു.


SHARE THIS

Author:

0 التعليقات: