Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page

കാസറഗോഡ്: എസ് എസ് എഫ് ഇരുവത്തി നാലാമത് സംഘടന വര്‍ഷത്തിലേക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ നേതൃ ക്യാമ്പ്  സനറ്റ് വെള്ളിയാഴ്ചയും ശനിയാഴ്ചയും കല്ലക്കട്ട മജ്മഇല്‍ നടക്കും. ജില്ലയിലെ ഡിവിഷനുകളില്‍ നിന്ന് തിരഞ്ഞെടുത്ത പ്രധിനിധികളാണ് ക്യാമ്പില്‍ സംബന്ധിക്കുന്നത്.

പഠനം, ചര്‍ച്ച, ആസ്വാദനം, ഒരുക്കം, തുടങ്ങി വിവിധ സെഷനുകള്‍ക്ക് സംസ്ഥാന ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കും. ക്യാമ്പ് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും.  ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ അധ്യക്ഷധ വഹിക്കും.

വിവിധ പദ്ധതികളുടെ രുപീകരണവും വിശകലനവും നടക്കും 
ജില്ലാ ജനറല്‍ സെക്രട്ടറി സ്വാദിഖ് ആവളം, ഹാരിസ് ഹിമമി സഖാഫി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, അസീസ് സഖാഫി, അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, അബ്ദുല്‍ റഹിമാന്‍ എരോല്‍, ശിഹാബ് പാണത്തൂര്‍, ശകീര്‍ എം.ടി.പി, ഫാറൂഖ് പൊസോട്ട്, കെ.എം കളത്തൂര്‍ കീ നോട്ട് അവതരിപ്പിക്കും.

ഹോം വര്‍ക്ക്, പുസ്തക ചര്‍ച്ച, പഠനം തുടങ്ങി ചര്‍ച്ചകള്‍ക്ക്  ഗ്രൂപ്പ് അമീര്‍മാരായ ഷംസീര്‍ സൈനി, ഷാഫി ബിന്‍ ശാദുലി, നംഷാദ് ബേക്കൂര്‍, കബീര്‍ സഖാഫി ചട്ടഞ്ചാല്‍, സുബൈര്‍ ബാഡൂര്‍, ഹസൈനാര്‍ മിസ്ബാഹി, ഉമറുല്‍ ഫാറൂഖ് സഖാഫി എരോല്‍, കരീം ജൗഹരി ഗാളിമുഖം നേതൃത്വം നല്‍കും.

ശനിയാഴ്ച രാത്രി യോടെ ക്യാമ്പ് സമാപിക്കും.

Leave A Reply