കാസറഗോഡ്: എസ് എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെനറ്റ് ജില്ലാ നേതൃ ക്യാമ്പിന് കല്ലകട്ട മജ്മഇല്‍ പ്രൗഢമായ തുടക്കം. ജില്ലയിലെ ഡിവിഷനുകളില്‍ നിന്ന് തിരഞ്ഞെടുത്ത പ്രധിനിധികളാണ് ക്യാമ്പില്‍ സംബന്ധിക്കുന്നത്.
ക്യാമ്പ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ അധ്യക്ഷധയില്‍ കേരളം മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയിതു.
സെഷന് ഒന്ന് നല്ല ചെങ്ങാതി എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം.മുഹമ്മദ് സ്വാദിഖ് വെളിമുക്ക് അവതരിപ്പിച്ചു.
തുടര്‍ന്ന് നടന്ന ത്യാഗം, നമുക്ക് മുന്‍പേ നടന്നവര്‍ തുടങ്ങിയ സെഷനുകള്‍ക്ക് കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, മൂസ സഖാഫി കളത്തൂര്‍ അവതരിപ്പിച്ചു.വിവിധ ചര്‍ച്ചകള്‍ക്ക് ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്കി
ശനിയാഴ്ച രാവിലെ നടക്കുന്ന പഠനം സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫാറൂഖ് നഈമി കൊല്ലം മുഖ്യഅവതരണം നടത്തും.
തുടര്‍ന്ന് ചര്‍ച്ച, ആസ്വാദനം, ഒരുക്കം, തുടങ്ങി വിവിധ സെഷനുകള്‍ നടക്കും സംസ്ഥാന ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കും.
വിവിധ പദ്ധതികളുടെ രുപീകരണവും വിശകലനവും നടക്കും
ജില്ലാ ജനറല്‍ സെക്രട്ടറി സ്വാദിഖ് ആവളം, ഹാരിസ് ഹിമമി സഖാഫി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, അസീസ് സഖാഫി, അബ്ദുല്‍ റഹ്മാന് സഖാഫി പൂത്തപ്പലം, അബ്ദുല്‍ റഹിമാന്‍ എരോല്‍, ശിഹാബ് പാണത്തൂര്‍, ശകീര്‍ എം.ടി.പി, ഫാറൂഖ് പൊസോട്ട്, കെ.എം കളത്തൂര്‍ കീ നോട്ട് അവതരിപ്പിക്കും.