Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , , , , » സംസ്ഥാന സ്‌കൂള്‍ കലോത്സവവും കായികമേളയും മൂന്ന് ദിവസമാക്കി ചുരുക്കി

സംസ്ഥാന സ്‌കൂള്‍ കലോത്സവവും കായികമേളയും മൂന്ന് ദിവസമാക്കി ചുരുക്കി

Written By Muhimmath News on Tuesday, 18 September 2018 | 18:01

























തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്ന് ദിവസമാക്കി ചുരുക്കി നടത്താന്‍ തീരുമാനം. ഡിസംബര്‍ 7,8,9 തീയതികളില്‍ ആലപ്പുഴയിലാകും മത്സരം. മത്സരം ചുരുക്കുന്നതിന്റെ ഭാഗമായി രചനാ മത്സരങ്ങള്‍ ജില്ലാ തലങ്ങളില്‍ മാത്രമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് കലോത്സവം മൂന്ന് ദിവസം കൊണ്ട് നടത്തുന്നത്.

സ്‌റ്റേജിതര ഇനങ്ങളായ കഥ, കവിതാ രചന, കാര്‍ട്ടൂണ്‍, ചിത്രരചന എന്നിവയാണ് ജില്ലാ തലത്തില്‍ മാത്രമായി നടത്തുക. എല്ലാ ജില്ലകളിലും ഒരേസമയത്ത് ഒരേ വിഷയം നല്‍കിയാകും മത്സരം. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടുന്നവരുടെ രചനകള്‍ സംസ്ഥാനതലത്തിലുള്ള ജൂറി വിലയിരുത്തി ഇതില്‍ നിന്ന് ജേതാക്കളെ കണ്ടെത്തിയാകും ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെ നല്‍കുക.

സ്‌കൂള്‍ തല മത്സരങ്ങള്‍ ഒക്‌ടോബര്‍ ഒന്ന് മുതല്‍ 13 വരെയും സബ്ജില്ലാ മത്സരങ്ങള്‍ ഒക്‌ടോബര്‍ 20 മുതല്‍ നവംബര്‍ മൂന്ന് വരെയും ജില്ലാ തല മത്സരങ്ങള്‍ നവംബര്‍ 12 മുതല്‍ 24 വരെയും നടത്തും. സബ്ജില്ലാ മത്സരങ്ങള്‍ ഒറ്റ ദിവസം കൊണ്ടും ജില്ലാ മേളകള്‍ രണ്ട് ദിവസം കൊണ്ടും തീര്‍ക്കും.

സംസ്ഥാന സ്‌കൂള്‍ കായിക മേളയും മൂന്ന് ദിവസം കൊണ്ട് പൂര്‍ത്തിയാക്കും. ഒക്‌ടോബര്‍ 26,27,28 തീയതികളില്‍ തിരുവനന്തപുരത്താണ് കായികമേള നടത്തുക. സംസ്ഥാന തലത്തില്‍ ഒരു ജില്ലയില്‍ നിന്നും രണ്ട് എന്‍ട്രികള്‍ മാത്രമാകും സംസ്ഥാന തലത്തിലേക്ക് ഉള്‍പ്പെടുത്തുക. ഗെയിംസ് മത്സരങ്ങള്‍ സോണ്‍ അടിസ്ഥാനത്തില്‍ തീര്‍ക്കും. ഗെയിംസ് മത്സരങ്ങള്‍ സംസ്ഥാന തലത്തില്‍ ഉണ്ടാകില്ല.

പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഒരു വര്‍ഷത്തേക്ക് സര്‍ക്കാറിന്റെ എല്ലാ ആഘോഷ പരിപാടികളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കലോത്സവവും വേണ്ടെന്ന് വെച്ചത്. എന്നാല്‍ ഇതിനെതിെര പ്രതിഷേധമുയര്‍ന്നതോടെ കലോത്സവം ചെലവ് ചുരുക്കി നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാകുകയായിരുന്നു. വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെ വിഷയങ്ങളില്‍ ഉണ്ടാകുന്ന പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved