Latest News :
Home » , , , » ബഹ്‌റൈനില്‍ മലയാളി യുവതി ആത്മഹത്യ ചെയ്തു

ബഹ്‌റൈനില്‍ മലയാളി യുവതി ആത്മഹത്യ ചെയ്തു

Written By Muhimmath News on Tuesday, 11 September 2018 | 17:36

























മനാമ: ബഹ്‌റൈനില്‍ മലയാളി യുവതി ആത്മഹത്യ ചെയ്ത നിലയില്‍. തൃശൂര്‍ ജില്ലയിലെ പറപ്പൂര്‍ അന്നനട സ്വദേശി ഷംലി പന്തയിലിനെ (27)യാണ്  താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ മുഹറഖില്‍ ഒരു സ്ഥാപനത്തില്‍ േജാലി ചെയ്ത് വരികയായിരുന്നു.

 ഷംലി സ്ഥാപനത്തില്‍ കഴിഞ്ഞ രണ്ടുദിവസമായി വരാത്തതിനെതുടര്‍ന്ന്  സഹപ്രവര്‍ത്തകര്‍ ഫോണ്‍ ചെയ്തിട്ട് കിട്ടിയില്ലെന്ന് പറയപ്പെടുന്നു.  ഇതിനെതുടര്‍ന്ന്  നേരിട്ട് ചെന്നപ്പോഴാണ് താമസസ്ഥലം അകത്തുനിന്ന് താഴിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. 

പൊലീസ് എത്തിയാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ശാമിലിയുടെ ഭര്‍ത്താവ്  ലിതിന്‍ ബഹ്‌റൈന്‍ പ്രവാസിയാണ്. ഇദ്ദേഹം ബന്ധുവിന്റെ വിവാഹത്തില്‍ പെങ്കടുക്കാനായി അടുത്തിടെ  നാട്ടിലേക്ക് പോയിരുന്നു. കഴിഞ്ഞ 35 ദിവസത്തിനുള്ളില്‍ ബഹ്‌റൈനില്‍ ആത്മഹത്യ ചെയ്ത മലയാളികളുടെ എണ്ണം ഇതോടെ ആറായി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved