Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , , » രാവിലെ സ്‌കൂളിലേക്ക് പോകാനൊരുങ്ങിയ അധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

രാവിലെ സ്‌കൂളിലേക്ക് പോകാനൊരുങ്ങിയ അധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

Written By Muhimmath News on Tuesday, 18 September 2018 | 17:43


കാസര്‍കോട്: രാവിലെ സ്‌കൂളിലേക്ക് പോകാനൊരുങ്ങിയ അധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടനീര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ താത്കാലിക അധ്യാപിക എടനീര്‍ കളരി ഹൗസിലെ കുമാരന്റെ മകള്‍ ജോഷ്മ (26)യാണ് മരിച്ചത്. 

ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെ സ്‌കൂളിലേക്ക് പോകുന്നതിനായി വസ്ത്രം മാറാന്‍ മുറിയിലേക്ക് കയറിയതായിരുന്നു. ഏറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ജോഷ്മ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അവിവാഹിതയാണ്. മാതാവ്: രാജശ്രീ. സഹോദരങ്ങള്‍: ജിതേഷ്, ജിനേഷ്. വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved