Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം, മഞ്ചേരി കോര്‍മാത്ത് ഷാജഹാന്റെ (ഷാജി) മകന്‍ ഷഹല്‍ കോര്‍മാത്ത് (23) ആണ് മരിച്ചത്. ഐ.ഐ.ടിയിലെ ഓഷ്യന്‍ എന്‍ജിനീയറിങ് അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്. ശനിയാഴ്ച രാവിലെ കാമ്പസിനകത്തുള്ള യമുന ഹോസ്റ്റലിലെ മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. 

രാവിലെ ഷഹലിന്റെ സുഹൃത്ത് ഹോസ്റ്റല്‍മുറിയുടെ കതക് തട്ടിയപ്പോള്‍ ആളനക്കം കേള്‍ക്കാത്തതിനെത്തുടര്‍ന്ന് വാര്‍ഡന്‍ രഘുറാം റെഡ്ഡിയെ അറിയിക്കുകയായിരുന്നു. രഘുറാം റെഡ്ഡി കോട്ടൂര്‍പുരം പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് മുറി തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്തു. ഷഹലിന്റെ മുറിയില്‍നിന്ന് ആത്മഹത്യക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ക്ലാസില്‍ ഹാജര്‍നില കുറവായതിനാല്‍ അവസാനവര്‍ഷ പരീക്ഷയെഴുതാന്‍ അനുമതി ലഭിച്ചേക്കില്ലെന്ന ഭയമാണ് ആത്മഹത്യചെയ്യാന്‍ പ്രേരിപ്പിച്ചതെന്നു സംശയിക്കുന്നതായി പോലീസ് അറിയിച്ചു. 

ഹാജര്‍നില കുറവാണെന്ന് ഐ.ഐ.ടി. അധികൃതര്‍ നേരത്തേ ഷഹലിന്റെ രക്ഷിതാക്കളെ അറിയിച്ചിരുന്നതായാണ് വിവരം. സുബൈദയാണ് മരിച്ച ഷഹലിന്റെ മാതാവ്. സഹോദരങ്ങള്‍: ഷൈജല്‍, അജില്‍, റിജില്‍.

Leave A Reply