Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , » മകന്റെ മരണത്തില്‍ മനംനൊന്ത് പിതാവ് തൂങ്ങി മരിച്ചു

മകന്റെ മരണത്തില്‍ മനംനൊന്ത് പിതാവ് തൂങ്ങി മരിച്ചു

Written By Muhimmath News on Friday, 28 September 2018 | 19:08


ചിറ്റാരിക്കാല്‍: മകന്റെ മരണത്തില്‍ മനംനൊന്ത് പിതാവ് തൂങ്ങിമരിച്ചു. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ചേരങ്കല്ല് ഒറിത്തായല്‍ തോമസാ(55)ണ് ജീവനൊടുക്കിയത്. മാസങ്ങള്‍ക്ക് മുമ്പ് തോമസിന്റെ മകന്‍ പ്രിന്‍സ് നീലേശ്വരത്ത് വെച്ച് തീവണ്ടി തട്ടി മരണപ്പെട്ടിരുന്നു. അതിനുശേഷം ഇദ്ദേഹം മാനസീകമായി തകര്‍ന്ന നിലയിലായിരുന്നു.

മറ്റൊരു മകന്‍ ബിജോയിയുടെ കൂടെയാണ് തോമസ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം ബിജോയ് ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തിയപ്പോഴാണ് കിടപ്പ് മുറിയിലെ ഫാനില്‍ പിതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. ഭാര്യ: സാലി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved