Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page
കോഴിക്കോട്: ഇരുവിഭാഗം സുന്നികള്‍ തമ്മില്‍ മസ് ലഹത്ത് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരി ക്കുന്നതിനിടയിലും ചിലയിടങ്ങളില്‍ പുതിയ കുഴപ്പങ്ങളുണ്ടായത് പ്രതിഷേധാര്‍ഹമാണ്. മസ് ലഹത്ത് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മഹല്ലുകളില്‍ ആരും ഒരു കുഴപ്പവുമുണ്ടാക്കരുതെന്ന് സമസ്ത നേതാക്കളായ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍, ഇ. സുലൈമാന്‍ മുസ്ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു. 

ഇരുവിഭാഗം സുന്നികളുടെ പരമോന്നത സഭയായ കേന്ദ്ര മുശാവറകള്‍ തീരുമാനിച്ചതനുസരിച്ച് ഐക്യചര്‍ച്ച പുരോഗമിച്ചുവരുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും ഡോ. ഇ.എന്‍. അബ്ദുല്ലത്വീഫ് കണ്‍വീനറുമായ മസ്‌ലഹത്ത് (അനുരഞ്ജന) ശ്രമഫലമായാണ് ഐക്യചര്‍ച്ചക്ക് വേദിയൊരുങ്ങിയത്.
ഐക്യത്തിന്റെ മുന്നോടിയായി മഹല്ലുകളിലും സ്ഥാപനങ്ങളിലും ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ ഇരുവിഭാഗവും തീരുമാനമായതായി മസ്‌ലഹത്ത് സമിതി കണ്‍വീനര്‍ പ്രസ്താവനയില്‍ അറിയിച്ചു. 

മഹല്ലുകളില്‍ നിലവിലുള്ള സ്ഥിതിയില്‍ മാറ്റം വരുത്തുകയോ പ്രശ്‌നം സൃഷ്ടിക്കുകകയോ ചെയ്യരുതെന്നും ഇരുവിഭാഗവും തീരുമാനിച്ചു. 

Leave A Reply