Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , , » കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാമെന്ന് സുപ്രീം കോടതി

കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാമെന്ന് സുപ്രീം കോടതി

Written By Muhimmath News on Wednesday, 26 September 2018 | 21:09

























ന്യൂഡല്‍ഹി: സുപ്രധാന കേസുകളില്‍ കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാമെന്ന് സുപ്രീം കോടതി വിധി. ഇതിനുള്ള ചട്ടങ്ങള്‍ രൂപവത്കരിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. സുപ്രീം കോടതി രജിസ്ട്രാര്‍ക്കാണ് ചട്ടങ്ങള്‍ രൂപവത്കരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.


സംപ്രേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ കോടതി അംഗീകരിച്ചു. സൂര്യപ്രകാശമാണ് ഏറ്റവും നല്ല അണുനാശിനി. കോടതി നടപടികള്‍ തത്സമയം കാണിക്കുന്നത് സുതാര്യത വര്‍ധിപ്പിക്കും. ഇതിനായി ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും വിഷയം പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് ചൂണ്ടിക്കാട്ടി. കോടതിമുറിക്കുള്ളില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ പൊതുജനത്തിന് അവകാശമുണ്ടെന്നും് കോടതി കൂട്ടിച്ചേര്‍ത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved