Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page























ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം റദ്ദാക്കിയ കോടതിവിധിയെ മറികടക്കാന്‍ സംസ്ഥാനം കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കോടതിയുടെ അധികാരത്തില്‍ ഇടപെടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ ക്രമവിരുദ്ധമായി വിദ്യാര്‍ത്ഥി പ്രവേശനം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം സുപ്രീംകോടതി പ്രവേശനം തടഞ്ഞത്. 2016-17 വര്‍ഷം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ 150ഉും കരുണ മെഡിക്കല്‍ കോളേജില്‍ 30ഉം വിദ്യാര്‍ത്ഥികള്‍ ചട്ടവിരുദ്ധമായാണ് പ്രവേശനം നേടിയതെന്ന് പ്രവേശന മേല്‍നോട്ട സമിതി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കോടതി നടപടി. 

എന്നാല്‍, കോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. ഇതേത്തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിക്കുകയായിരുന്നു.

വാദം കേട്ടപ്പോഴും ഓര്‍ഡിനന്‍സിനെ കോടതി ശക്തമായി വിമര്‍ശിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ പേരില്‍ നിയമലംഘനത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും ഓര്‍ഡിനന്‍സ് റദ്ദുചെയ്യുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Leave A Reply