Thursday, 13 September 2018

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായ എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാരെ 15ന് ആദരിക്കും


കാസര്‍കോട്: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്തവനവുമായി  സംസ്ഥാനത്തിന്റെ  വിവിധ പ്രദേശങ്ങളിലേക്ക് കടന്നു ചെന്ന് മാതൃകാ പ്രവര്‍ത്തനം കാഴ്ചവെച്ച ജില്ലയിലെ വിവിധ സോണുകളിലെ 75 ലേറെ വരുന്ന എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാരെ ജില്ലാ എസ് വൈ എസ് ആദരിക്കുന്നു.

ജില്ലയിലെ എസ് വൈ എസ് പ്രവര്‍ത്തകര്‍ വയനാട് എറണാകുളം എന്നിവിടങ്ങളിലെ വീടുകളും മറ്റും ശുചീകരിച്ച് താമസ യോഗ്യമാക്കുകയും വിഭവങ്ങള്‍ സമാഹരിച്ച് എത്തിക്കുകയും ചെയ്തിരുന്നു. സംസ്ഥാന കമ്മറ്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധന സമാഹരണത്തിന് വിവിധ ഘടകങ്ങള്‍ സജീവമായി രംഗത്തിറങ്ങിയിരുന്നു.  

ഈ മാസം 15ന് ശനിയാഴ്ച വൈകിട്ട് 3.30ന് ജില്ലാ സുന്നി സെന്ററില്‍ നടക്കുന്ന അനുമോദന സംഗമത്തില്‍ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിഎന്നിവര്‍ വളണ്ടിയര്‍മാരെ ആദരിക്കും.  എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും.

   
കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് മൗലവി ആലമ്പാടി, സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് ജെ എം ജില്ലാ സെക്രിട്ടറി ജമാല്‍ സഖാഫി ആദൂര്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ദുബൈ കമ്മറ്റി പ്രസിഡന്റ് മുനീര്‍ ബാഖവി തുരുത്തി, വി സി അബ്ദുല്ല സഅദി, അബ്ദുല്‍ ലത്തീഫ് സഅദി ഉറുമി തുടങ്ങിയവര്‍ പ്രസംഗിക്കും.

സംഭാവന നല്‍കിയവര്‍ക്കായി പ്രത്യേക ദുആ മജ്‌ലിസ് നടക്കും.


SHARE THIS

Author:

0 التعليقات: