Monday, 3 September 2018

പ്രളയദുതിതാശ്വാസ നിധിയിലേക്ക് എസ് വൈ എസ് പരപ്പ ക്ലായിക്കോട് നിന്നും 100 ഭക്ഷണകിറ്റ് കൈമാറി

കാസര്‍കോട്: സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് എസ് വൈ എസ് സാന്ത്വനം വഴി ജില്ലയില്‍ നടത്തുന്ന വിഭവ സമാഹരണത്തിലേക്ക് പരപ്പ സോണിലെ ക്ലായിക്കോട് യൂണിറ്റില്‍ നിന്നും 100 ഭകക്ഷണ കിറ്റുകള്‍. 1000 രൂപയിലെറെ വിലവരുന്ന ഭക്ഷ്യ ധാന്യങ്ങടങ്ങിയ 100 കിറ്റുകളാണ് യൂണിറ്റ് പ്രവര്‍ത്തകര്‍ നാട്ടില്‍ നിന്നും ശേഖരിച്ച് ദുരിത ബാധിത പ്രദേശത്തെത്തിക്കുന്നതിന് ജില്ലാ കണ്‍ട്രോള്‍ റൂമിന് കൈമാറിയത്.  

ജില്ലാ സാന്ത്വനം സെക്രട്ടറി ശാഫി സഅദി ഷിറിയ, കണ്‍ട്രോളര്‍ അബ്ദു റസാഖ് സഖാഫി ജില്ലാ സെക്രട്ടറി അശ്‌റഫ് സുഹ്‌രി പരപ്പ, ഇല്യാസ് കൊറ്റുമ്പ, മന്‍സൂര്‍ ഉളിയത്തടുക്ക എന്നിവര്‍ ചേര്‍ന്ന് യൂണിറ്റ് പ്രതിനിധികളില്‍ നിന്ന് വിഭവങ്ങള്‍ ഏറ്റ് വാങ്ങി.

ഹസൈനാര്‍ മദനി, മൊയ്തീന്‍കുഞ്ഞി ക്ലായിക്കോട്, അബ്ദുല്ല മൗലവി ക്ലായിക്കോട്, സിറാജ്, ശിഹാബ്, നാസ്വിര്‍, നവാസ്‌ക്ലായിക്കോട് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

എല്ലാ വിഭവങ്ങളും നാളെ സംസ്ഥാന കണ്‍ട്രോള്‍ റൂം വഴി വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യും. ഇതിനകം 4 ലോഡ് സാധനങ്ങള്‍ ജില്ലയില്‍ നിന്നും ദുരിത ബാധിത പ്രദേശങ്ങളില്‍ എത്തിച്ചിട്ടുണ്ട്


SHARE THIS

Author:

0 التعليقات: