Latest News :
Home » , » മഞ്ചേശ്വരം സോണില്‍ 43 കേന്ദ്രങ്ങളില്‍ മുജാഹദ പഠന ക്യാമ്പുകള്‍ 20ന് പൂര്‍ത്തിയാകും, സന്നാഹം 22ന്

മഞ്ചേശ്വരം സോണില്‍ 43 കേന്ദ്രങ്ങളില്‍ മുജാഹദ പഠന ക്യാമ്പുകള്‍ 20ന് പൂര്‍ത്തിയാകും, സന്നാഹം 22ന്

Written By Muhimmath News on Saturday, 15 September 2018 | 20:32


മഞ്ചേശ്വരം: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എഫ് മഞ്ചേശ്വരം  സോണ്‍ സന്നാഹം ക്യാമ്പ് ഈ മാസം 22 ന് ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് മള്ഹറില്‍ നടക്കും. സോണിലെ 43 യൂണിറ്റുകളില്‍ നടക്കുന്ന സംയുക്ത പഠന ക്യാമ്പ് മുജാഹ ഈ മാസം 20ന് സമാപിക്കും. എല്ലാ യൂണിറ്റ് പ്രസിഡന്റ് സെക്രട്ടറിമാരും ഇ ഡി ചീഫ് ചെയര്‍മാന്‍ കണ്‍വീനര്‍മാരും സന്നാഹത്തില്‍ സംബന്ധിക്കും.

ഇതു സംബന്ധമായി മള്ഹറില്‍ ചേര്‍ന്ന സോണ്‍ എസ് വൈ എസ് ക്യാബിനറ്റിന്റെയും ഇലക്ഷന്‍ ഡയറക്ടറേറ്റിന്റെയും സംയുക്ത യോഗം ഇലക്ഷന്‍ ഡയറക്ടറേറ്റ് ചെയര്‍മാന്‍ മുഹമ്മദ് സഖാഫി തോക്കെ ഉദ്ഘാടനം ചെയ്തു. ഹസന്‍ സഅദി അധ്യക്ഷത വഹിച്ചു.

ചീഫ് ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, കോഡിനേറ്റര്‍ ഹസന്‍ കുഞ്ഞി, അബ്ദു റ്ഹമാന്‍ സഖാഫി ധര്‍മ നഗര്‍, ഖലീല്‍ അഹ്‌സനി കടമ്പാര്‍, ബശീര്‍ മദനി തലക്കള, മഹ്മദ് സഖാഫി ബോള്‍മാര്‍, ഇബ്രാഹീം മുസ്ലിയാര്‍ ബെജ്ജംകള തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved