Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page
























മഞ്ചേശ്വരം: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എഫ് മഞ്ചേശ്വരം സോണ്‍തല സജ്ജീകരണ കണ്‍വെന്‍ഷന്‍ 20ന് രാവിലെ 9 മണിക്ക്  മള്ഹറില്‍ നടക്കും. കേരള മുസിലിം ജമാഅത്ത് സോണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും എല്ലാ യൂണിറ്റ് പ്രസിഡന്റ് സെക്രട്ടറിമാരും യൂണിറ്റ്, സര്‍ക്കിള്‍, സോണ്‍  ഇ ഡി ചീഫ് ചെയര്‍മാന്‍, കോഡിനേറ്റര്‍മാരും സജ്ജീകരണത്തില്‍ സംബന്ധിക്കും. എസ് എസ് എഫ് ഡിവിഷന്‍ ഭാരവാഹികളും എസ് വൈ എസ് സോണ്‍ ഭാരവാഹികളും പങ്കെടുക്കും.

പരിപാടിയുടെ മുന്നോടിയായി എസ് വൈ എസ് മഞ്ചേശ്വരം സോണ്‍ കമ്മറ്റി സംഘടിപ്പിച്ച ഇലക്ഷന്‍ ഓണ്‍ ലൈന്‍ മീറ്റ് ശ്രദ്ധേയമായി. മഞ്ചേശ്വരം മള്ഹറില്‍ നടന്ന മുജാഹദയില്‍ വെച്ച് സോണ്‍ പ്രസിഡന്റ് സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി തങ്ങള്‍ ആമുഖ പ്രഭാഷണം നടത്തിയാണ് പരിപാടി ആരംഭിച്ചത്. മുഹമ്മദ് സഖാഫി തോക്കെയുടെ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റര്‍ ബശീര്‍ പുളിക്കൂര്‍ സംവാദത്തിന് നേതൃത്വം നല്‍കി. സോണ്‍ ചീഫ് ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍ സ്വാഗതവും ഖലീല്‍ അഹ്‌സനി നന്ദിയും പറഞ്ഞു.

വിവിധ സര്‍ക്കിളുകളില്‍ നിന്ന് റഫീഖ് ലത്തീഫി ബൊള്‍മാര്‍, ഹസന്‍ സഅദി, അബൂബക്കര്‍ മുസ്‌ലിയാര്‍ തലക്കി, യഅ്ഖൂബ് നഈമി ഗുഡ്ഡഗേരി, മൊയ്തീന്‍ ബെജ്ജ, അശ്രഫ് ഗുഡ്ഡഗേരി, അബ്ബാസ് കൊളവയല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കാളികളായി.

Leave A Reply