Saturday, 1 September 2018

പുളിക്കൂര്‍ യൂണിറ്റ് ഇ.ഡി നിലവില്‍ വന്നു; കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് മുജാഹദക്ക് മധൂര്‍ സര്‍ക്കിളില്‍ തുടക്കം

























ഉളിയത്തടുക്ക: കേരള മുസ്‌ലിം ജമാഅത്ത് എസ് വൈ എസ്, എസ് എസ് എഫ് സംയുക്തമായി മധൂര്‍ സര്‍ക്കിളിലെ 12 യൂണിറ്റ് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന മുജാഹദ പഠന ക്യാമ്പുകള്‍ക്ക് പുളിക്കൂര്‍ യൂണിറ്റില്‍ തുടക്കമായി.

അബ്ദുല്ല ഹാജി പെരിയടുക്കയുടെ അധ്യക്ഷതയില്‍ എസ് വൈ എസ്  ജില്ലാ ഫിനാന്‍സ് സെക്രട്ടറി ബശീര്‍ പുളിക്കൂര്‍ ഉദ്ഘാടനം ചെയ്തു. മള്ഹറത്തുല്‍ ബദ്‌രിയ്യ ആത്മീയ മജ്‌ലിസിന് ഇബ്രാഹീം ഫൈസി പുളിക്കൂര്‍, നേതൃത്വം നല്‍കി. യൂണിറ്റ് എസ് വൈ എസ് സെക്രട്ടറി ഇബ്രാഹീം പുളിക്കൂര്‍ ഇലക്ഷന്‍ ഡയറക്ടറേറ്റ് പ്രഖ്യാപിച്ചു.

ഇലക്ഷന്‍ ഡയറക്ടറേറ്റ് ചെയര്‍മാനായി അബ്ദുല്ല ഹാജി പെരിയടുക്കയേയും  ചീഫായി ഇബ്രാഹീം പുളിക്കൂറിനെയും കോഡിനേറ്ററായി പി ബി മുര്‍ശിദ് പുളിക്കൂറിനെയും തെരെഞ്ഞെടുത്തു. പി എസ് ഇബ്രാഹീം ഫൈസി, അബൂബക്കര്‍ പുളിക്കൂര്‍, പി എം താജുദ്ദീന്‍, പി എസ് ഇബ്രാഹീം ഫൈസി, റഈസ് ഹമീദ് പുളിക്കൂര്‍ എന്നിവരാണ് അംഗങ്ങള്‍.  

കേരള മുസ്ലിം യുവജന സമ്മേളനത്തിന് യൂണിറ്റ് കര്‍മ സംഘം രൂപീകരിച്ചു. പി ബി അബ്ദുല്‍ ലത്തീഫ്, ശാഫി പട്‌ള, ഇബ്രാഹീം, ഖലീല്‍ പെരിയടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: