Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , , » എസ് വൈ എസ് ഇലക്ഷന്‍ ഡയറക്ടറേറ്റ് രൂപീകരണം 20ന് പൂര്‍ത്തിയാകും, മെമ്പര്‍ഷിപ്പ് ദിനം ഒക്‌ടോബര്‍ 5ന്

എസ് വൈ എസ് ഇലക്ഷന്‍ ഡയറക്ടറേറ്റ് രൂപീകരണം 20ന് പൂര്‍ത്തിയാകും, മെമ്പര്‍ഷിപ്പ് ദിനം ഒക്‌ടോബര്‍ 5ന്

Written By Muhimmath News on Sunday, 16 September 2018 | 11:47


കാസര്‍കോട്: സംഘടനാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ യൂണിറ്റുകളിലും ഈ മാസം 20നകം ഇലക്ഷന്‍ ഡയറക്ടറേറ്റ് രൂപീകരണം പൂര്‍ത്തിയാക്കാന്‍ സുന്നി സെന്റില്‍ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ എസ് വൈ എസ് ക്യാബിനറ്റ് യോഗം തീരുമാനിച്ചു.

ഒക്‌ടോബര്‍ 5ന് നടക്കുന്ന മെമ്പര്‍ഷിപ്പ് ദിനം വിജയിപ്പിക്കുന്നതിന് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എഫ് സംയുക്തമായി ജില്ലയിലെ ഒമ്പത് സോണ്‍ കേന്ദ്രങ്ങളില്‍ നടത്തുന്ന സന്നാഹം ക്യാമ്പ് വിജയിപ്പിക്കും.  ഈ മാസം 20 മുതല്‍ 30 വരെ നടക്കുന്ന സന്നാഹങ്ങളില്‍ എല്ലാ യൂണിറ്റിലെയും ഇ ഡി ചെയര്‍മാന്‍, ചീഫ്, കോഡിനേറ്റര്‍ എന്നിവരെയും സോസാണ്‍ ഭാരവാഹികളെയും പങ്കെടുപ്പിക്കും. സര്‍ക്കിള്‍ മെന്റര്‍ വഴി ഡാറ്റാകളക്ഷന്‍ നടത്തും. 

ഈ മാസം 25നകം എല്ലാ യൂണിറ്റുകളും മെമ്പര്‍ഷിപ്പ് സാധ്യതാ ലിസ്റ്റ് തയ്യാറാക്കി അപേക്ഷയും  ഫോട്ടോയും അപ്‌ലോഡ് ചെയ്യുന്നതിന് സര്‍ക്കിള്‍ തലത്തില്‍ കേന്ദ്രങ്ങള്‍ സജ്ജീകരിക്കും. അടുത്ത മാസം 9നകം അപ്‌ലോഡിംഗ് നടപടികള്‍ പൂര്‍ത്തിയാക്കും.

നവംബര്‍ ഒന്ന് മുതലാണ് എസ് വൈ എസ് യൂണിറ്റ് കമ്മറ്റി പുനസംഘടന ആരംഭിക്കുന്നത്. 30ന് പൂര്‍ത്തിയാകും. ഡിസംബര്‍ 20നകം സര്‍ക്കിളും ജനുവരി 15നകം സോണും 31 നകം ജില്ല കമ്മറ്റിയും പുനസംഘടിപ്പിക്കും. 

അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, കന്തല്‍ സൂപ്പി മദനി, എന്‍ പി മുഹമ്മദ് സഖാഫി പാത്തൂര്‍, ബശീര്‍ പുളിക്കൂര്‍, അശ്‌റഫ് സുഹ്‌രി പരപ്പ,  ശാഫി സഅദി ഷിറിയ, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട പ്രസംഗിച്ചു.  

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved