Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , » എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖയും പ്രാര്‍ത്ഥന സദസ്സും ഞായറാഴ്ച

എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖയും പ്രാര്‍ത്ഥന സദസ്സും ഞായറാഴ്ച

Written By Muhimmath News on Saturday, 8 September 2018 | 10:06

ബേക്കല്‍: എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാസം തോറും നടത്തി വരുന്ന ജലാലിയ്യ ദിക് ര്‍ ഹല്‍ഖയും പ്രാര്‍ത്ഥന സദസ്സും ഞായറാഴ്ചഅസറിന് ശേഷം പൂച്ചക്കാട് മദീനത്തുല്‍ ഉലൂം സുന്നി മദ്രസ്സയില്‍ നടക്കും.

ജലാലിയ്യ ദിക് ര്‍, സ്വലാത്ത്, അനുസ്മരണം, ഖുര്‍ആന്‍ പാരായണം,  ഉല്‍ബോധനം, കൂട്ട് പ്രാര്‍ത്ഥന തുടങ്ങിയ പരിപാടികള്‍ക്ക് ശേഷം തബറുക്ക് വിതരണത്തോടെ സമാപിക്കും. 

ജലാലിയ്യ ദിക് ര്‍ ഹല്‍ഖയക്ക് സി.കെ.അബ്ദുല്‍ ഹമീദ് സഖാഫി കല്ലൂരാവി, സൈനുല്‍ ആബിദ് സഖാഫി, നൗഫല്‍ സഅദി, ഉമ്മര്‍ സഖാഫി മൗവ്വല്‍, നൂറുദ്ധിന്‍ സഖാഫി ബേക്കല്‍, അബൂബക്കര്‍ മദനി മൗവ്വല്‍ നേതൃത്വം നല്‍കും. കൂട്ടു പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍അമാനി കൊടുവള്ളി നേതൃത്വം നല്‍കും.

ബി.കെ.അഹമ്മദ് മുസ്ലിയാര്‍ കുണിയ ഉല്‍ബോധന പ്രഭാഷണം നടത്തും. അഷറഫ് കരിപ്പൊടി, പുത്തുര്‍ മുഹമ്മദ് ഹാജി തൊട്ടി, ബി.എം.എ.മജിദ് മൗവ്വല്‍, അലി പൂച്ചക്കാട്, കെ.പി.മുഹമ്മദ് ഹാജി പൂച്ചക്കാട്, അബ്ദുല്ല ഹാജി മൗവ്വല്‍, ബി. കുഞ്ഞഹമ്മദ് ഹാജി, ബി.കെ.മുഹമ്മദ് ഹാജി, അബ്ദുല്‍ ജബ്ബാര്‍ ബിലാല്‍, മുനീര്‍ മദനി ഹദ്ദാദ്അബ്ദുല്‍ റഹ്മാന്‍ മില്‍പൂച്ചക്കാട്,ഹമീദ് ഹാജി കല്ലിങ്കാല്‍, ബി.കെ.അബ്ദുല്‍ റഹ്മാന്‍, മദര്‍ ഇന്ത്യ കുഞ്ഞമ്മദ് ഹാജി, ബി.എ.കുഞ്ഞബ്ദുല്ല ഹാജി,  തുടങ്ങിയവര്‍ സംബന്ധിക്കും


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved