Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , , , » ബദിയടുക്ക സി എച്ച് സി യിലേക്ക് എസ് വൈ എസ് മുനിയൂര്‍ യൂണിറ്റ് കസേരകള്‍ കൈമാറി

ബദിയടുക്ക സി എച്ച് സി യിലേക്ക് എസ് വൈ എസ് മുനിയൂര്‍ യൂണിറ്റ് കസേരകള്‍ കൈമാറി

Written By Muhimmath News on Monday, 24 September 2018 | 17:25

























ബദിയടുക്ക: എസ് വൈ എസ്, എസ് എസ് എഫ് സാന്ത്വനം  മുനിയൂര്‍  യൂണിറ്റ് കീഴില്‍ ബദിയടുക്കയിലുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് ആവശ്യമായ കസേരകള്‍ കൈമാറി. നിത്യേന നൂറിലധികം രോഗികള്‍ വരുന്ന ലാബിന്റെ അടുത്ത് ഇരിക്കാനുള്ള സംവിധാനം ഇല്ലായ്മ മനസിലാക്കിയ  പ്രവര്‍ത്തകര്‍ യൂണിറ്റിലെ വാട്‌സ്പ്പ് കൂട്ടായ്മയില്‍ വിഷയം ചര്‍ച്ച ചെയ്ത് അടിയന്തിര ഇടപെടല്‍ നടത്തി രോഗികള്‍ക്ക് ഇരിക്കാനാവശ്യമായ കസേരകള്‍ നല്‍കിയത് ആശുപത്രി ജീവനക്കാരുടെ പ്രശംസക്ക് കാരണമായി.
   

എസ് വൈ എസ് കുമ്പടാജ സര്‍ക്കിളിലെ പരിധിയിലുള്ള യൂണിറ്റായ മുനിയൂര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ലക്ഷങ്ങളുടെ സാന്ത്വന പ്രവര്‍ത്തനമാണ് ചെയ്തുതീര്‍ത്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷോക്കേറ്റ് മരിച്ച മുനിയൂരിലെ അബ്ബാസിന്റെ ഭാര്യക്കും മക്കള്‍ക്കും താമസിക്കാന്‍ യോജ്യമായ വീട് നല്‍കുകയും നിര്‍ധന കുടുംബങ്ങള്‍ക്ക് മംഗല്യ സഹായ വിതരണവും ചികിത്സാ സഹായവും നല്‍കിയിട്ടുണ്ട്. റംസാനിലും മറ്റ് ആവശ്യ സമയങ്ങളിലും നാട്ടുകാരായ അനുയോജ്യ അവകാശികള്‍ക്ക് നല്‍കിവരുന്ന സഹായങ്ങളും പൊതുജന പ്രശംസക്ക് കാരണമായി.
    
ബദിയടുക്ക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടന്ന ചടങ്ങില്‍ എസ് വൈ എസ് ബദിയടുക്ക സോണ്‍ സെക്രട്ടറി എ കെ സഖാഫി കന്യാന ഡോ. അനൂപ് എസ് വാര്യര്‍ക്ക് കസേര കൈമാറി. പരിപാടിയില്‍ ബദിയടുക്ക നവജീവന്‍ സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് അഷ്‌റഫ് മുനിയൂര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് കുമ്പടാജ സര്‍ക്കിള്‍ സംഘടനാ കാര്യ സെക്രട്ടറി ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ ദേവീദാക്ഷന്‍,'അബ്ദുല്ല സഅദി തുപ്പക്കല്‍,ഹുസൈന്‍ സഖാഫി തുപ്പക്കല്‍, റഫീഖ് സഖാഫി മുനിയൂര്‍, ഉമര്‍ മുനിയൂര്‍, മൊയ്തീന്‍ കെ എ, രിഫായി, അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved