Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , » ഉദുമ സോണ്‍ സജ്ജീകരണ കണ്‍വെന്‍ഷന്‍ ശനിയാഴ്ച

ഉദുമ സോണ്‍ സജ്ജീകരണ കണ്‍വെന്‍ഷന്‍ ശനിയാഴ്ച

Written By Muhimmath News on Thursday, 27 September 2018 | 10:11

ബേക്കല്‍:  കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ഉദുമ സോണ്‍തല സജ്ജീകരണ കണ്‍വെന്‍ഷന്‍ 29ന് വൈകുന്നേരം 3മണി മുതല്‍ ചട്ടഞ്ചാല്‍ മഹാത്മ ഹാളില്‍ നടക്കും.

കേരള മുസ്ലിം ജമാഅത്ത് ഉദുമ സോണ്‍ പ്രസിഡണ്ട് സയ്യിദ് കെ.പി.എസ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്വക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉല്‍ഘാടനം
ചെയ്യും.

കേരള മുസിലിം ജമാഅത്ത് ജില്ല ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, കേരള മുസ്ലിം ജമാഅത്തി ജില്ല ഉപാദ്ധ്യക്ഷന്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി,  എസ് വൈ എസ് ജില്ല സെക്രട്ടറി അഷറഫ് കരിപ്പൊടി, എസ് എസ് എഫ് ജില്ല സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ എരോല്‍, എസ് വൈ എസ് ഉദുമ സോണ്‍ പ്രസിഡണ്ട് ബി.കെ.അഹമ്മദ് മുസ്‌ലിയാര്‍ കുണിയ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.

കേരള മുസ്‌ലിം ജമാഅത്ത്  ,എസ് വൈ എസ് സോണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും ,
എസ് എസ് എഫ് ഡിവിഷന്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളും, എസ് വൈ എസ് എല്ലാ യൂണിറ്റ് പ്രസിഡന്റ് സെക്രട്ടറിമാരും യൂണിറ്റ്, സര്‍ക്കിള്‍, സോണ്‍  ഇ ഡി ചീഫ് ചെയര്‍മാന്‍, കോഡിനേറ്റര്‍മാരും സജ്ജീകരണത്തില്‍ സംബന്ധിക്കും. 

കേരള മുസ്ലിം ജമാഅത്ത് ഉദുമസോണ്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം ചെമ്പരിക്ക സ്വാഗതവും, ഉദുമ സോണ്‍ ഇ.ഡി ചീഫ് കുവ്വത്തൊട്ടി അബ്ദുല്ല നന്ദിയും പറയും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved