Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര; മരിച്ചവരില്‍ കാസര്‍കോട് സ്വദേശിനിയും

404

We Are Sorry, Page Not Found

Home Page
ബേക്കല്‍: സംഘടനാ തെരഞ്ഞെടുപ്പും കേരള മുസ്ലിം യുവജന സമ്മേളനവും പ്രമേയമാക്കി ഉദുമ സോണ്‍ എസ് വൈ എസ് സംഘടിപ്പിച്ച പടയൊരുക്കം സംഘകരുത്ത് വിളിച്ചോതി സമാപിച്ചു. സോണിലെ 30 ഓളം യൂണിറ്റുകളിലെ പ്രതിനിധികള്‍ ഒത്തു ചേര്‍ന്ന പ്രവര്‍ത്തക സംഗമം സംഘടനാ ചര്‍ച്ചകളാല്‍ സജീവമായി.  

കേരള മുസിലം യുവജന സമ്മേളനത്തിന് സോണ്‍തല കര്‍മ സംഗവും നേതൃ സഭയും രൂപീകരിച്ചു. സേവന രംഗത്ത് പുതിയ ചുവട് വെപ്പായി സര്‍ക്കിള്‍ തലങ്ങളില്‍ 33 അംഗങ്ങളുമായി  ടീ ഒലീവ് എന്ന പേരില്‍ സന്നദ്ധ സംഘത്തെ വാര്‍ത്തെടുക്കാന്‍ തീരുമാനമായി. സി.എച്ച് അബ്ദുല്‍ റഹ്മാന്‍ ബാഖവിയാണ് സോണ്‍  ചീഫ്. 



സോണ്‍ പ്രസിഡണ്ട് ബി.കെ.അഹമ്മദ് മുസ്ലിയാര്‍ കുണിയയുടെ അദ്ധ്യക്ഷതയില്‍ ഐ സി എഫ് ഷാര്‍ജ കമ്മിറ്റി പ്രസിഡണ്ട് ഹസൈനാര്‍ സഖാഫി കുണിയ ഉല്‍ഘാടനം ചെയ്തു . 

ജില്ലാ സെക്രട്ടറിയും സോണ്‍ കണ്‍ട്രോളറുമായ കരീം മാസ്റ്റര്‍ ദര്‍ബാര്‍ക്കട്ട   വിഷയാവതരണം നടത്തി. 
ജില്ല സെക്രട്ടറി അഷറഫ് കരിപ്പൊടി,സോണ്‍ നേതാക്കളായ മൊയ്തീന്‍ പനേര, അബ്ദുല്‍ സലാം ചെമ്പരിക്ക, സി.എച്ച്.അബ്ദുല്‍ റഹ്മാന്‍ ബാഖവി കുണിയ, മഹ്മൂദ് ജീലാനി ബാഖവി കോളിയടക്കം, ബി.എം.എ.മജീദ് മൗവ്വല്‍, നൗഫല്‍ സഅദി പരയങ്ങാനം, അസ്ലം ബന്താട്, ഫൈസല്‍ മാസ്റ്റര്‍ ഉദുമ തുടങ്ങിയവര്‍ സംമ്പന്ധിച്ചു. സോണ്‍ ജനറല്‍ സെക്രട്ടറിആബിദ് സഖാഫി മൗവ്വല്‍ സ്വാഗതം പറഞ്ഞു

Leave A Reply