Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , » എസ് വൈ എസ് ഉദുമ സോണ്‍ യൂണിറ്റുകളില്‍ ഇലക്ഷന്‍ ഡയറക്ടറേറ്റ് രൂപീകരണം 20നകം പൂര്‍ത്തിയാകും

എസ് വൈ എസ് ഉദുമ സോണ്‍ യൂണിറ്റുകളില്‍ ഇലക്ഷന്‍ ഡയറക്ടറേറ്റ് രൂപീകരണം 20നകം പൂര്‍ത്തിയാകും

Written By Muhimmath News on Wednesday, 19 September 2018 | 10:08

ബേക്കല്‍: സംഘടനാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി ഉദുമ സോണിലെ എല്ലാ യൂണിറ്റുകളിലും ഈ മാസം 20നകം ഇലക്ഷന്‍ ഡയറക്ടറേറ്റ് രൂപീകരണം പൂര്‍ത്തിയാക്കാന്‍ കുണിയ മിന്‍ഹാജ് കാമ്പസില്‍ പ്രസിഡന്റ് ബി.കെ.അഹമ്മദ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എസ് വൈ എസ് ഉദുമസോണ്‍ ക്യാബിനറ്റ് യോഗം തീരുമാനിച്ചു.

ഒക്‌ടോബര്‍ 5ന് നടക്കുന്ന മെമ്പര്‍ഷിപ്പ് ദിനം വിജയിപ്പിക്കുന്നതിന് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എഫ് സംയുക്തമായി  സന്നാഹം ക്യാമ്പ് നടത്താന്‍ തീരുമാനിച്ചു.

ഈ മാസം 25നകം എല്ലാ യൂണിറ്റുകളും മെമ്പര്‍ഷിപ്പ് സാധ്യതാ ലിസ്റ്റ് തയ്യാറാക്കി അപേക്ഷയും  ഫോട്ടോയും അപ്‌ലോഡ് ചെയ്യുന്നതിന് സര്‍ക്കിള്‍ തലത്തില്‍ കേന്ദ്രങ്ങള്‍ സജ്ജീകരിക്കും. 
മഹ്മൂദ് ജീലാനി ബാഖവി, സൈനുല്‍ ആബിദ് സഖാഫി മൗവ്വല്‍, അബ്ദുല്‍ സലാം ചെമ്പരിക്ക, അബ്ദുല്‍ റഹ്മാന്‍ ബാഖവി കുണിയ, ബി.എം.എ.മജീദ് മൗവ്വല്‍. നൗഫല്‍ സഅദി പരയങ്ങാനം, അസ്ലം ബന്താട്
തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved