Tuesday, 4 September 2018

പയ്യോളിയില്‍ പന്ത്രണ്ട് വയസ്സുകാരി ട്രെയിന്‍ തട്ടി മരിച്ചു


കോഴിക്കോട്: പയ്യോളി രണ്ടാം ഗെയ്റ്റിന് സമീപം പന്ത്രണ്ട് വയസ്സുകാരി ട്രെയിന്‍ തട്ടി മരിച്ചു. മണ്ണംകുണ്ടില്‍ നാസറിന്റെ മകള്‍ അന്ന ഫാത്തിമ(12)യാണ് മരിച്ചത്. തൃക്കോട്ടൂര്‍ യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. 

ഇന്ന് രാവിലെ ട്രെയിന്‍ പിറകില്‍ നിന്ന് വരുന്നത് കണ്ട് ഫാത്തിമ പാളത്തില്‍ നിന്നും ഓടി രണ്ടാം ഗെയിറ്റിലെ റോഡിലെത്താന്‍ ശ്രമിക്കുമ്പോഴാണ് അപകടം. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മാതാവ്: നജില. സഹോദരങ്ങള്‍: ആഷിക,അജിനാസ്.


SHARE THIS

Author:

0 التعليقات: